Connect with us

Kerala

സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി

Published

|

Last Updated

കൊച്ചി: സോളാര്‍ കമ്മീഷന് മുന്‍പില്‍ സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല ഇടപാടുകള്‍ക്കും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തി. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവുകള്‍ അടങ്ങിയ രണ്ടു പെന്‍െ്രെഡവും ഫോണ്‍സന്ദേശങ്ങളുടെ ഒരു സിഡിയുമാണ് സരിത കമ്മീഷനു മുന്‍പില്‍ കൈമാറിയത്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുളള തെളിവുകളാണ് കൈമാറിയതെന്നും മെയ് 13 ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും കുടൂതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സരിത എസ് നായര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ അത്രയും തൊലിക്കട്ടിയില്ലെങ്കിലും മാനസികമായി തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും സരിത എസ് നായര്‍ പറഞ്ഞു. ആര്യാടനും വിഷ്ണുനാഥിനും ഹൈബിക്കും എതിരെയും സരിത എസ് നായര്‍ ആഞ്ഞടിച്ചു. കേരളം താങ്ങാത്ത കാര്യങ്ങള്‍ മറ്റന്നാള്‍ കമ്മീഷന് മുമ്പാകെ പറയുമെന്ന് സരിത എസ് നായര്‍ വെളിപ്പെടുത്തി.
മാധ്യമങ്ങള്‍ പുറത്തുവിട്ട കത്ത് താന്‍ എഴുതിയത് തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഉള്ളടക്കത്തെ സാധൂകരിക്കുന്നതാണ് തെളിവുകള്‍. ര തന്നെ തന്നെ തുറന്നുകാട്ടുന്നതാണ് തെളിവുകളെങ്കിലും സത്യം പുറത്തുവരാന്‍ ഇത് കൈമാറിയേ പറ്റൂ. ഇത് പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് കമ്മിഷനാണ്. കത്ത് പുറത്തുവന്നയുടന്‍ വേണമെങ്കില്‍ എനിക്ക് ഡിജിറ്റല്‍ തെളിവുകള്‍ ഏതെങ്കിലും ടെലിവിഷന്‍ ചാനലിലൂടെ നല്‍കാന്‍ കഴിയുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇത് ഗൂഢാലോചനയാണെന്ന് പറഞ്ഞും വ്യാജമായി ഉണ്ടാക്കിയതാണെന്നും പറഞ്ഞ് തള്ളിക്കളയും. വ്യാജമാമെങ്കില്‍ അതിനെതിരെ അന്വേഷണം നടത്തണം. അതുപോലുമില്ലാതെ സംഭവവും വാര്‍ത്തയും ഇല്ലാതാകും. അത് ഒഴിവാക്കാന്‍ കൂടിയാണ് ഇത്രയും സമയമെടുത്തും എല്ലാ തെളിവുകളും സമാഹരിച്ചും നിയമോപദേശം തേടിയും ഇപ്പോള്‍ തെളിവ് കൈമാറിയത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍വച്ചുള്ള ഒന്നല്ല. ഇപ്പോള്‍ തെളിവുകള്‍ കൈമാറിയില്ലെങ്കില്‍ എന്റെ ഭാഗം വിശദീകരിക്കാനുള്ള അവസാന അവസരം കൂടി നഷ്ടപ്പെടും. തെളുവുകളുടെ വിശദാംശങ്ങള്‍ എന്ന് സമര്‍പ്പിക്കാനാകുമെന്ന് കമ്മിഷനില്‍നിന്ന് അനുവാദം വാങ്ങാന്‍ കൂടിയാണ് ഇന്ന് സമര്‍പ്പിച്ചതെന്ന് സരിതാ എസ് നായര്‍ വ്യക്തമാക്കി.

Latest