Connect with us

Gulf

എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് കൊണ്ടു വന്നു യു ഡി എഫ് സര്‍ക്കാര്‍

Published

|

Last Updated

എ പി മണികണ്ഠന്‍
(ഇന്‍കാസ് )

കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജ് ആശുപത്രി എന്ന ആശയം നടപ്പിലാക്കി ഒരേ സമയം ആരോഗ്യ രംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും രാജ്യത്തിനു തന്നെ മാതൃകയാകുന്ന രീതിയില്‍ വികസനം നടപ്പിലാക്കി യു ഡി എഫ് സര്‍ക്കാറെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി എ പി മണി കണ്ഠന്‍ പറഞ്ഞു.
പാവപ്പട്ടവര്‍ക്ക് മികച്ച ചികിത്സാ സൗകര്യമൊരുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ വഴിയൊരുക്കുന്നു. ജില്ലാ, താലൂക്ക് ആശുപത്രികളെ അപേക്ഷിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളും ഡോക്ടര്‍മാരുടെ സാന്നിധ്യവും മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാകുന്നു. ഒപ്പം അന്യ സംസ്ഥാനങ്ങളെയും സ്വാശ്രയ കോളജുകളെയും ആശ്രയിച്ചിരുന്ന കുട്ടികള്‍ക്ക് ഇവിടെ തന്നെ പഠിക്കാന്‍ സൗകര്യം സൃഷ്ടിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരില്ലെന്ന പരാതി ഇല്ലാതിരുന്ന അഞ്ചു വര്‍ഷമാണ് കടന്നു പോയത്. ജില്ലാ, താലൂക്ക് ആശുപത്രികളുടെയും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിച്ചു.
ആരോഗ്യ രംഗത്തെ വികസനം പെട്ടെന്നു കൊണ്ടു വരാന്‍ കഴിയുന്നതല്ല. കേരളത്തില്‍ 77ല്‍ ഒഴികെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറി വരുന്നത് വികസനത്തുടര്‍ച്ചയെയും ബാധിക്കുന്നുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും ഇതു ദോഷകരായി ബാധിച്ചതായി കാണാം. ആരോഗ്യ മേഖലയില്‍ ഇനിയും പുരോഗതി ആവശ്യമാണ്. എന്നാല്‍, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനം മുന്നിലാണ്. രാജ്യാന്തര നിലവാരത്തിലേക്ക് വിദ്യാഭ്യാസ ആരോഗ്യ രംഗം വികസിപ്പിക്കുക എന്നതാണ് യു ഡി എഫ് നയം. ഘട്ടംഘട്ടമായി മാത്രം പുരോഗതി കൊണ്ടു വരാന്‍ കഴിയുന്ന മേഖലകളാണിത്. ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ രംഗത്ത് വിപ്ലവം കൊണ്ടു വന്നത് വി എം സുധീരന്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്താണ്. തിരുവനന്തപുരം ആര്‍ സി സിയില്‍ ഉള്‍പ്പെടെ നവീകരണം കൊണ്ടു വരാന്‍ ഈ ഗവണ്‍മെന്റിനു സാധിച്ചിട്ടുണ്ട്. കാരുണ്യ ലോട്ടറി പദ്ധതിയിലൂടെ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായമെത്തിക്കുന്ന പദ്ധതി മാതൃകാപരമാണ്.
വിദ്യാഭ്യാസ രംഗത്ത് നിലനിന്നിരുന്നു ഒട്ടുമിക്ക പരാതികളും പരിഹരിച്ചു. പരീക്ഷകളും ഫലപ്രഖ്യാപനവും സമയത്തു നടക്കുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ നന്നായി ശ്രദ്ധിച്ചു. വിദ്യാഭ്യാസ മിഷനറിയെ സജീവമാക്കി. അധ്യാപക പരിശീലനത്തിന് സര്‍ക്കാര്‍ അതീവ താത്പര്യമെടുത്തതിന്റെഫലായി വലിയ മാറ്റം കാണുന്നു. അധ്യാപക യൂനിയനുകളുടെയും പരിഷത്ത് പോലുള്ള വിദ്യാഭ്യാസ സംഘടനകളുടെയും രാഷ്ട്രീയ ഇംഗിതത്തിനനുസരിച്ച് വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഇടതു മുന്നണി ഭരണം വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ പിറകോട്ടു നയിക്കുകയായിരുന്നു.

Latest