Connect with us

Kasargod

ജില്ലയില്‍ വ്യാപകമായി കള്ളപ്പണമൊഴുകുന്നു; പോലീസ് നടപടി കര്‍ശനമാക്കി

Published

|

Last Updated

കാഞ്ഞങ്ങാട്: നിയമസഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ജില്ലയില്‍ വ്യാപകമായി കള്ളപ്പണമൊഴുകുന്നു. ഇതോടെ കള്ളപ്പണവരവ് തടയാന്‍ പോലീസ് നടപടിയും കര്‍ശനമാക്കി.
മഞ്ചേശ്വരം അതിര്‍ത്തിയിലും മാവുങ്കാലിലും കാലിക്കടവിലുമാണ് പ്രധാനമായും പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസം ് മാവുങ്കാല്‍ ടൗണില്‍ കര്‍ണാടക പോലീസും കേരള ലോക്കല്‍ പോലീസും മണിക്കൂറുകളോളം വ്യാപകമായി വാഹന പരിശോധന നടത്തി. പരിശോധന തുടരുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.വാഹനത്തില്‍ കടത്തുകയായിരുന്ന പതിനഞ്ചര ലക്ഷം രൂപ കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ കാലിക്കടവില്‍ നിന്നും ചന്തേര പോലീസ് പിടിച്ചെടുത്തിരുന്നു. പിറ്റേ ദിവസവും തൃക്കരിപ്പൂരില്‍ നിന്ന് കള്ളപ്പണം പിടികൂടി. മഞ്ചേശ്വരത്ത് സ്വര്‍ണ്ണവും പണവും പോലീസിന് പിടികൂടാനായി.
ഇനി വോട്ടെടുപ്പ് നടക്കുന്നതുവരെ പോലീസ് കര്‍ശന പരിശോധന നടത്താനുള്ള തീരുമാനത്തിലാണ്. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പോലീസ് കള്ളപ്പണ വേട്ട നടത്തുന്നത്. കള്ളപ്പണ വേട്ട പലയിടത്തും ഗതാഗത തടസപ്പെടാന്‍ കാരണമാകുന്നതായും ആക്ഷേപമുണ്ട്. വാഹനപരിശോധന മൂലം മാവുങ്കാലില്‍ ഗതാഗതം ഏറെ നേരമാണ് ഗതാഗത തടസമുണ്ടായത്.

Latest