Connect with us

Gulf

ഉപഭോക്തൃ സൗഹൃദ പുരസ്‌കാരങ്ങള്‍: ലുലു ഗ്രൂപ്പിന് അംഗീകാരം

Published

|

Last Updated

ഉപഭോക്തൃ സൗഹൃദ പുരസ്‌കാരം ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം ഏറ്റുവാങ്ങുന്നു

ദുബൈ: ഈ വര്‍ഷം ആദ്യം ദുബൈ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എകണോമിക് ഡവലപ്‌മെന്റ് നടത്തിയ ഉപഭോക്തൃ സൗഹൃദ സൂചിക പ്രകാരമുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബ്ബ് ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്ഥാപന മേധാവികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി. ലുലു ഗ്രൂപ്പിന് വേണ്ടി ഡയറക്ടര്‍ എം എ സലീം ഏറ്റുവാങ്ങി. ലുലുവിനൊപ്പം ഹൈപ്പര്‍മാര്‍ക്കറ്റ് വിഭാഗത്തില്‍ അല്‍ശായ ഗ്രൂപ്പിനും പുരസ്‌കാരമുണ്ട്. 60 സ്ഥാപനങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. ഓവറോള്‍ വിഭാഗത്തിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പുരസ്‌കാരം നേടി.

ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നേടിയിരുന്നു. ആറ് പ്രധാന മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പുരസ്‌കാരം. ഉല്‍പന്നങ്ങളുടെ മേന്മ, ഗുണനിലവാരം, പണത്തിന്റെ മൂല്യം, വില്‍പനക്ക് ശേഷമുള്ള സേവനം തുടങ്ങിയവയാണ് മാനദണ്ഡമാക്കിയത്. ബെസ്റ്റ് കണ്‍സ്യൂമര്‍ ഫ്രണ്ട്‌ലി റീട്ടെയ്‌ലര്‍ക്കൊപ്പം ഓവറോള്‍ അവാര്‍ഡും ലുലുവിന് ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് എം എ സലീം പറഞ്ഞു.