Connect with us

Kerala

വ്യാജ വാര്‍ത്ത; സുപ്രഭാതം ദിനപത്രത്തിനെതിരെ നിയമനടപടി

Published

|

Last Updated

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച സുപ്രഭാതം ദിനപത്രത്തിനെതിരെ കാന്തപുരത്തിന്റെ ഓഫീസ് നിയമനടപടിക്ക്. ഇക്കഴിഞ്ഞ മെയ് ഒമ്പതിനാണ് കാന്തപുരത്തെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന രീതിയില്‍ പത്രം വാര്‍ത്ത നല്‍കിയത്. പത്രത്തിന്റെ പബ്ലിഷര്‍ കോട്ടുമല മുഹമ്മദ് ബാപ്പു മുസ്‌ലിയാര്‍, മാനേജിംഗ് എഡിറ്റര്‍ നവാസ് പുനൂര്‍, എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍, പാലക്കാട് റിപ്പോര്‍ട്ടര്‍ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കാന്തപുരത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി അക്ബര്‍ ബാദുഷ സഖാഫി, പ്രമുഖ അഭിഭാഷകരായ അഡ്വ. ടി.കെ. ഹസന്‍, അഡ്വ. എം. മുഹമ്മദ് ശുഹൈബ് എന്നിവര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്. വാര്‍ത്ത തിരുത്തി ക്ഷമാപണം നടത്താത്ത പക്ഷം സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അക്ബര്‍ ബാദുഷ സഖാഫി അറിയിച്ചു.

Latest