Connect with us

Gulf

യാത്ര റെക്കോര്‍ഡ് കടന്നു; സോളാര്‍ ഇംപള്‍സ് രണ്ട് ഒക്‌ലഹോമിലേക്ക്

Published

|

Last Updated

അബുദാബി: ലോകയാത്ര നടത്തുന്ന സോളാര്‍ ഇംപള്‍സ് രണ്ടിന്റെ യാത്ര റെക്കോര്‍ഡ് കടന്നു. ഫിനിക്‌സില്‍ നിന്നും അരിസോണ വഴി ഒക്‌ലഹോമിലേക്കുള്ള യാത്ര വ്യാഴാഴ്ച ലക്ഷ്യം പൂര്‍ത്തിയാക്കി. പ്രാദേശിക സമയം രാവിലെ മൂന്നിനാണ് വിമാനം ലക്ഷ്യം കൈവരിച്ചതെന്ന് വിമാനത്തിന്റെ പൈലറ്റ് സ്വിസ് പൗരന്‍ അഡ്‌വന്‍ജറര്‍ ബ്രെട്രാന്റ് പിക്കാര്‍ഡ് വ്യക്തമാക്കി.
പുതിയ ഘട്ടത്തില്‍ ഊര്‍ജ സാങ്കേതികവിദ്യകളില്‍ ലക്ഷ്യം കൈവരിക്കുവാന്‍ കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. 2015 മാര്‍ച്ചിലാണ് യാത്രയാരംഭിച്ചത്. യാത്രയുടെ അവസാന നഗരമായ അമേരിക്കയിലെ ന്യൂയോര്‍ക് സിറ്റിയിലെത്തുവാന്‍ രണ്ടോഅതിലധികമോ സ്റ്റോപ്പുകളാണ് ബാക്കിയുള്ളത് യാത്ര അവസാനിപ്പിക്കന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Latest