Connect with us

Kerala

ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് വി.എസ്

Published

|

Last Updated

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും. യു.ഡി.എഫിന്റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം ഇതെല്ലാം കൂടിയായപ്പോള്‍ ജനങ്ങള്‍ക്ക് യു.ഡി.എഫിലുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടിയിരിക്കുന്നത്. ഒരു കഷ്ണം പോലും ബി.ജെ.പിക്ക് കിട്ടില്ല. ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും വി.എസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഡായി പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. കള്ളപ്പണം കണ്ടെത്തി അത് രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന ബഡായി പ്രസ്താവന അദ്ദേഹം നടത്തി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ തന്നെ പറഞ്ഞു ഈ ലക്ഷപ്രഭുക്കളും കോടിശ്വരന്‍മാരും ശതകോടീശ്വരന്‍മാരും നമ്മളുടെ ഇടയില്‍ തന്നെയുണ്ടെന്ന്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ പ്രസ്താവന വിഴുങ്ങിയ ആളാണ് മോദിയെന്നും വി.എസ് പറഞ്ഞു.
പെരുമ്പാവൂരിലെ കൊലപാതകം നടന്ന് ആറാം ദിവസമാണ് ആഭ്യന്തരമന്ത്രി ജിഷയുടെ വീട്ടില്‍ പോയത്. ഏഴ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിക്കുന്നത്. കേസിന്റെ ആദ്യ ദിവസങ്ങളില്‍ പോലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സര്‍ക്കാരിന്റേത് വെറും സൂത്രങ്ങളാണെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം വ്യക്തമാക്കി.

Latest