Connect with us

Gulf

സ്‌പോര്‍ട്ട് ബിസിനസ് മേഖലയില്‍ നിക്ഷേപ സൗകര്യങ്ങള്‍ ഒരുക്കുന്നു

Published

|

Last Updated

ദോഹ: കായിക മേഖലയുമായി ബന്ധപ്പെട്ട വ്യവയാസ, വാണിജ്യ സംരംഭങ്ങള്‍ക്ക് ഖത്വര്‍ കൂടുതല്‍ അവസരമൊരുക്കുന്നു. നിക്ഷേകരെ ആകര്‍ഷിക്കുന്നതിനും കടുതല്‍ പദ്ധതികള്‍ ഈ മേഖലയില്‍ കൊണടു വരുന്നതിനുമാണ് പദ്ധതി. കായിക വ്യവസായ മേഖലയിലെ സാധ്യതകളും അവസരങ്ങളും അന്വേഷിക്കുന്ന ഫോറം 22ന് നടക്കുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ സാമ്പത്തിക, വാണിജ്യമാണ് സ്‌പോര്‍ട്ട് ബിസിനസ് ഓപ്പര്‍ചുനിറ്റീസ് ഫോറം സംഘടിപ്പിക്കുന്നത്. കായിക മന്ത്രാലയവും സുപ്രീം കമ്മിറ്റി ഫോര്‍ ഡലിവറി ആന്‍ ലഗസി, ഖത്വര്‍ ഒളിംപിക് കമ്മിറ്റി, ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ എന്നിവയും ഫോറവുമായി സഹകരിക്കുന്നു. രാജ്യത്തു നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള ബിസിനസുകാര്‍, നിക്ഷേപകര്‍, സംരംഭകര്‍ എന്നിവരുടെ പങ്കാളിത്തം ഫോറത്തില്‍ പ്രതീക്ഷിക്കുന്നതായി സാമ്പത്തിക, വാണിജ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കായിക വ്യവസായ മേഖലയില്‍ ഖത്വറിലെ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്ത് സ്വകാര്യ, പൊതുമേഖലാ സഹകരണത്തോടെ കായിക രംഗത്ത് ഖത്വര്‍ നടത്തുന്ന പരിശ്രമങ്ങള്‍ അറിയിക്കുക എന്നതാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ വാര്‍ത്താ കുറിപ്പ് പറയുന്നു. വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തി കായിക രംഗത്ത് ഖത്വര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ബിസിനസ്, നിക്ഷേപ സംരംഭകര്‍ക്ക് രാജ്യത്തെ പൊതുമേഖല, സ്വകാര്യ മേഖല പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിനും സംരംഭ ചര്‍ച്ചകള്‍ നടത്തുന്നതിനും ഫോറം വേദിയൊരുക്കും. ഇവന്റ് മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് വികസനം, സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് സ്ഥാപിക്കുക എന്നതാണ് മുഖ്യമായും കേന്ദ്രീകരിക്കുന്ന മേഖല.
രാജ്യാന്തര കായിക മേളകള്‍ സംഘടിപ്പിക്കാന്‍ ശേഷിയുള്ള ലോകത്തെ പ്രേധാന കേന്ദ്രമയി മാറാന്‍ തയാറെടുക്കുന്ന ഖത്വറിന്റെ പരിശ്രമങ്ങളെ കൂടുതല്‍ വേഗത്തിലും വിപുലവുമാക്കുന്നതിനൂകൂടിയാണ് ഈ രംഗത്ത് വ്യവാസായികാടിസ്ഥാനത്തില്‍ പദ്ധതികള്‍ ക്ഷണിക്കുന്നത്.

---- facebook comment plugin here -----

Latest