Connect with us

Gulf

ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ കമ്പനികള്‍ മുന്നൂറു കവിഞ്ഞു

Published

|

Last Updated

ദോഹ: ഖത്വര്‍ ഫിനാന്‍സ് സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ 300 കവിഞ്ഞതായി ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ റഈദ് അല്‍ ഇമാദി അറിയിച്ചു. ഇതില്‍ 25 ശതമാവും ഖത്വരി കമ്പനികളാണ്. 30 മുതല്‍ 40 ശതമാനം വിദേശികളുടെ പങ്കാളിത്തത്തോടെയുള്ള ഖത്വരി കമ്പനികളുമാണ്. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എണ്ണവില കുറയുകയും ആഗോള സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഘട്ടത്തിലും രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചാ അനുപാതം മെച്ചപ്പെട്ടതാണ്. കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്നതിനായി റീജ്യനല്‍ ഓഫീസുകള്‍ തുറക്കുന്നത് പരിഗണിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബേങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളെയാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. ഫിനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനകള്‍ ഖത്വര്‍ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യാതിരിക്കുകയും ചെയ്യാം. ലിസ്റ്റ് ചെയ്യുന്നതിന് കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു വേണ്ടിയുള്ള പുതിയ നിയമം ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് ബോര്‍ഡ് സെക്രട്ടറിയും ലീഗല്‍ ഓഫീസറുമായ നാസര്‍ അല്‍ തവീല്‍ അറിയിച്ചു. പ്രാദേശിക കമ്പനികള്‍ക്ക് രാജ്യത്തും പുറത്തും ബിസിനസ് നടത്താന്‍ അനുദവദിക്കുന്നതാണ് നിയമം. ഫിനാഷ്യല്‍ സെന്ററും കമ്പനികളും ഈ രംഗത്ത് അനുഭവിക്കുന്ന വിവിധ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുന്നതാണ് പുതിയ നിയമം. ഖത്വറില്‍ 3,500ലധികം തൊഴില്‍ അവസരങ്ങല്‍ സൃഷഷ്ടിക്കാന്‍ ഫിനാന്‍ഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനം വഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

---- facebook comment plugin here -----

Latest