Connect with us

International

ആണവായുധം: ഉത്തരകൊറിയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

Published

|

Last Updated

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ആണവായുധ വിരുദ്ധ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

കിങ് ജോങ് ഉന്നുമായി പ്രശ്‌നങ്ങളില്ല. ചര്‍ച്ചയിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കിഴക്കന്‍ യുക്രെയിന് നേര്‍ക്കുള്ള റഷ്യന്‍ സൈനിക നടപടിയോട് ട്രംപ് അഭിമുഖത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ചര്‍ച്ചയിലൂടെ എല്ലാ വിഷയങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആണവപരീക്ഷണം നടത്തിയതിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയില്‍ നിന്ന് വിമര്‍ശനത്തിന് പാത്രമായ കൊറിയയ്ക്ക് മേല്‍ നിരോധനവും ഏര്‍പ്പെടുത്തി.

Latest