Connect with us

International

ഹൗസ് ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സഊദി മരവിപ്പിച്ചു

Published

|

Last Updated

ജിദ്ദ: ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്ക് ഹൗസ് ഡ്രൈവര്‍ വിസ അനുവദിക്കുന്നത് സഊദി അധികൃതര്‍ മരവിപ്പിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങള്‍ക്കാണ് നിയമം ബാധകമാകുക. ഇതോടെ ഈ രാജ്യങ്ങളില്‍ നിന്ന് ഹൗസ് ഡ്രൈവര്‍മാരെ കൊണ്ടുവരുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ നിലവില്‍ സഊദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ വിസകള്‍ക്കായി മന്ത്രാലയത്തെ സമീപിച്ച സഊദി സ്വദേശികളായ ആളുകള്‍ക്കാണ് ഇത് സംബന്ധിച്ച പ്രതികൂല മറുപടി ലഭിച്ചത്. ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഇസ്തിഖ്ദാം അധികൃതര്‍ അറിയിച്ചു. വിവിധ ജോലികള്‍ക്ക് വിസ അനുവദിക്കുന്നത് സംബന്ധിച്ച് തൊഴില്‍ മന്ത്രാലയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. വിദേശ രാജ്യങ്ങള്‍ക്കെല്ലാം നിശ്ചിത ക്വാട്ടയും നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുവദിച്ച ഹൗസ് ഡ്രൈവര്‍ വിസ ക്വാട്ടയുടെ പരിധി കഴിഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത്. നിശ്ചിത അനുപാതം വിസ അനുവദിച്ച രാജ്യങ്ങളിലേക്ക് വീണ്ടും വിസ അനുവദിക്കണമെങ്കില്‍ സാഹചര്യങ്ങളില്‍ മാറ്റം ഉണ്ടാകണം.
ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് നിശ്ചിത അനുപാതം ഇതുവരെ പൂര്‍ത്തിയാകാത്ത മറ്റു രാജ്യങ്ങളില്‍ നിന്ന് ജോലിക്കാരെ കൊണ്ടുവരാവുന്നതാണെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്ക്

Latest