Connect with us

Kerala

പട്ടാമ്പിയില്‍ മുഹ്‌സിന്റെ വിജയത്തിന് പത്തരമാറ്റ്

Published

|

Last Updated

പാലക്കാട്: പട്ടാമ്പിയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ വിജയം യു ഡി എഫിനേറ്റ പ്രഹരത്തേക്കാള്‍ ദേശീയ രാഷ്ട്രീയത്തില്‍മോദിക്കേറ്റ തിരിച്ചടി കൂടിയാണ്. പാര്‍ലിമെന്റ് ആക്രമണ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്നാരോപിച്ച് കന്‍ഹയ്യയെ അറസറ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്‌ചെയ്യുകയും ചെയ്തത് ദേശീയതലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ബി ജെപിക്കെതിരെയും മോദിക്കെതിരെയും ഉയരാന്‍ കാരണമായി. ഈ സമരത്തില്‍ ജെ എന്‍ യു വിദ്യാര്‍ഥിയും എ ഐ എസ് എഫ്്് നേതാവുമായ മുഹമ്മദ് മുഹ്‌സിന്‍ പങ്കെടുത്തിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സി പി ഐ പട്ടാമ്പിയില്‍ ജെ എന്‍ യു വിദ്യാര്‍ഥിയായ മുഹമ്മദ് മുഹ്‌സിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇതുകൊണ്ട് തന്നെ മുഹമ്മദ് മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വം ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ച് പറ്റുകയും കന്‍ഹയ്യ പട്ടാമ്പിയില്‍ പ്രചരണത്തിനെത്തുകയും ചെയ്തിരുന്നു. ബി ജെ പിയാകട്ടെ കന്‍ഹയ്യയെ തോല്‍പ്പിക്കുന്നതിന് ശക്തമായ പ്രചാരണവും നടത്തി.

മുഹ്‌സിനെതിരെ യു ഡി എഫ് സ്ഥാനാര്‍ഥിയായി സി പി മുഹമ്മദാണ് അങ്കത്തട്ടിലുണ്ടായിരുന്നത്. 2001ലും 2006ലും സി പി ഐ യിലെ കെ ഇ ഇസ്മാഈലിനെ തോല്‍പ്പിച്ചാണ് സി പി മുഹമ്മദ് പട്ടാമ്പി മണ്ഡലം പിടിച്ചെടുത്തത്. 2011ല്‍ സി പി മുഹമ്മദ് സി പി ഐയിലെ കെ പി സുരേഷ് രാജിനെ 12,475 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇത്തവണയും സി പി മുഹമ്മദ്് മത്സര രംഗത്ത് വന്നപ്പോള്‍ സി പി ഐ മണ്ഡലം പിടിച്ചെടുക്കുന്നതിന് പല പേരുകള്‍ ഉയര്‍ത്തിയെങ്കിലും ഒടുവില്‍ നറുക്ക് വീണത് മുഹമ്മദ് മുഹ്‌സിനാണ്.
മുഹ്‌സിന്റെ സ്ഥാനാര്‍ഥിത്വത്തെ വളരെ ലാഘവത്തോടെയാണ് യു ഡി എഫ് കണ്ടിരുന്നതെങ്കിലും ജെ എന്‍ യു വിദ്യാര്‍ഥികളുടെ പ്രചാരണവും മുഹ്‌സിന്റെ യുവത്വവും മണ്ഡലത്തെ കീഴടക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ സി പി മുഹമ്മദ് പല അടവുകള്‍ പയറ്റിയെങ്കിലും അതെല്ലാം വിഫലമാക്കി മുഹമ്മദ് മുഹ്‌സിന്‍ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചു. പട്ടാമ്പിയില്‍ 17,8471 ആകെയുള്ള വോട്ടര്‍മാരില്‍ 14,0652 പേര്‍ പോള്‍ ചെയ്തപ്പോള്‍ മുഹമ്മദ് മുഹ്‌സിന്‍ 64,025 വോട്ട് നേടി. സി പി മുഹമ്മദ് 56,621 വോട്ട് നേടിയപ്പോള്‍ ബി ജെ പി സ്ഥാനാര്‍ഥി പി മനോജിന് ലഭിച്ചത് 14,824 വോട്ടാണ്. അപരന്മാരായ മൊഹ്‌സിന് 525 ഉം പി മാഹ്‌സിന് 315 ഉം വോട്ടുകള്‍ കിട്ടി. കഴിഞ്ഞ നിയമസഭാ തിരെഞ്ഞടുപ്പില്‍ 15,4374 വോട്ടര്‍മാരില്‍ 11,2377 പേര്‍ പോള്‍ ചെയ്തപ്പോള്‍ സി പി മുഹമ്മദ് 57,728 ഉം എല്‍ ഡി എഫിലെ കെ പി സുരേഷ് രാജ് 45,253 ഉം ബി ജെ പിയിലെ പി ബാബു 8,874 ഉം വോട്ടുകള്‍ നേടിയിരുന്നു. ലോക്‌സഭാ തിരെഞ്ഞടുപ്പില്‍ എം ബി രാജേഷ് 53,821 വോട്ടും ഇവിടെ നേടിയിരുന്നു.

---- facebook comment plugin here -----

Latest