Connect with us

Gulf

പെട്രോള്‍ ഗ്രേഡുകളില്‍ മാറ്റം വരുത്തുന്നു

Published

|

Last Updated

ദോഹ: രാജ്യത്തെ പെട്രോള്‍ ഗ്രേഡുകളില്‍ മാറ്റം വരുത്തുന്നതായി ഖത്വര്‍ പെട്രോളിയം അറിയിച്ചു. രജ്യത്തെ പെട്രോള്‍ സ്റ്റേഷനുകളില്‍ വില്‍ക്കുന്ന പെട്രോളുകളുടെ ഗ്രേഡാണ് ജൂണ്‍ ഒന്നു മുതല്‍ മാറ്റം വരുക. ഇപ്പോള്‍ വിറ്റു വരുന്ന സൂപ്പര്‍, പ്രീമിയം വിഭാഗങ്ങളിലുള്ള പെട്രോളുകള്‍ 97 ഒക്‌ടൈനില്‍നിന്ന് 95 ആയും 90ല്‍ നിന്ന് 91 ആയുമാണ് മാറ്റുക. ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഭാഗമായാണ് മാറ്റം.
ജി സി സി രാജ്യങ്ങളിലും ലോകത്തെ മിക്ക രാജ്യങ്ങളിലും രാജ്യാന്തര നിലവാരമനുസരിച്ച് ഏകീകൃത ഗ്രേഡുകളാണ് ഉപയോഗിക്കുന്നത്. സൂപ്പര്‍ 95 ഒക്‌ടൈന്‍ ആയും പ്രീമിയം 91 ഒക്‌ടൈന്‍ ആയുമാണ് ഖത്വര്‍ പെട്രോളിയും ഉപയോഗിച്ചു വന്നത്. ഉയര്‍ന്ന നിലവാരമുള്ള എണ്ണകളാണിത്. എണ്ണയുടെ നിലവാരത്തെ സൂചിപ്പിക്കുന്ന ഈ ഗ്രേഡുകള്‍ അനുസരിച്ച് നിര്‍മിച്ച വാഹന എന്‍ജിനുകളില്‍ അതതു ഗ്രേഡ് തന്നെ ഉപയോഗിക്കണം. വാഹന നിര്‍മാതാക്കളും എണ്ണയുടെ ശേഷി നിര്‍ദേശിക്കും. രാജ്യത്തിനു പുറത്തേക്കു സഞ്ചരിക്കേണ്ട വാഹനങ്ങള്‍ക്ക് ഗ്രേഡുകളിലെ അന്തരം സൃഷ്ടിക്കുന്ന പ്രതിസന്ധികൂടി ഇതോടെ ഇല്ലാതാകും.