Connect with us

Kerala

യുഡിഎഫ് ബൂര്‍ഷ്വാ സംവിധാനം: വിമര്‍ശനവുമായി എഎ അസീസ്

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. യുഡിഎഫിലേക്ക് വരേണ്ടതില്ലായിരുന്നുവെന്നും യുഡിഎഫിനുള്ളത് ബൂര്‍ഷ്വാ സെറ്റപ്പാണെന്നും അസീസ് പറഞ്ഞു.

ഇരു മുന്നണികളുടെയും പ്രവര്‍ത്തന ശൈലി വിഭിന്നമാണ്. തങ്ങളുടേത് ഇടതുപക്ഷ ലൈനാണ്. അത് കൊണ്ട് തന്നെ യുഡിഎഫിന്റെ പ്രവര്‍ത്തന ശൈലിയോട് പൊരുത്തപ്പെടാനാകുന്നില്ല. പാര്‍ട്ടി പ്ലീനത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അസീസ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest