Connect with us

Gulf

'ഖത്വറിന്റെ കപ്പല്‍' പുസ്തകം കതാറ പുറത്തിറക്കി

Published

|

Last Updated

ഡോ. നാദിയ അല്‍ മദാക പുസ്തകം പുറത്തിറക്കുന്നു

ദോഹ: കതാറയുടെ ഡോക്യുമെന്ററി പുസ്തക പരമ്പരയിലെ പുതിയ എഡിഷന്‍ പുറത്തിറക്കി. ഖത്വറിന്റെ പരമ്പരാഗത കപ്പലുകളെക്കുറിച്ചുള്ള പുസ്തകമാണ് ഇന്നലെ പ്രകാശനം ചെയ്തത്. കതാറ റിസര്‍ച്ച് വിഭാഗം ഡയറക്ടര്‍ ഡോ. നാദിയ അല്‍ മദാകയാണ് ഇന്നലെ നടന്ന ചടങ്ങില്‍ പുസ്തകം പുറത്തിറക്കിയത്.
പരമ്പരാഗത അറേബ്യന്‍ കപ്പലുകളെക്കുറിച്ചുള്ള സമഗ്ര ചരിത്രവും ഗവേഷണവിവരങ്ങളും ഉള്‍പ്പെടുത്തിയാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്ന് കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്വി പറഞ്ഞു. ചിത്രങ്ങള്‍, പെയിന്റിംഗുകള്‍ എന്നിവയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കപ്പലുകളുടെ പൈതൃകം, നിര്‍മാണം, രൂപകല്പന, വിഭാഗങ്ങള്‍, പേരുകള്‍, പ്രമുഖ ഉടമകള്‍, ക്യാപ്റ്റന്‍മാര്‍, കപ്പല്‍ സാഹിത്യം, കവിതകള്‍, ചിത്രങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം പുസ്തകം വിവരം നല്‍കുന്നു. അറേബ്യന്‍ പരാമ്പരാഗത പായക്കപ്പിലിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഖത്വറും കപ്പുലുകളും തമ്മിലുള്ള ചരിത്രബന്ധം സാക്ഷ്യപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ഉള്ളടക്കമെന്ന് ഡോ. നാദിയ പറഞ്ഞു. മത്സ്യബന്ധനത്തിനും തീരേദേശ വ്യാപാരത്തനുമാണ് കപ്പലുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഖത്വറിന്റെ സമുദ്രമായാന പാരമ്പര്യത്തെ ഒരിക്കല്‍കൂടി ചിത്രീകരിക്കുന്നതിനും രേഖയാക്കുന്നതിനുമാണ് പുസ്തകത്തിലൂടെ സാധിച്ചിരിക്കുന്നത്. പരമ്പരാഗത മരനിര്‍മിത ഉരു അറേബ്യന്‍ സംസ്‌കൃതിയുടെ അടയാളമാണ്. ഈ ചരിത്രമാണ് പുസ്തകമായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. നേരത്തെ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ കതാറ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest