Connect with us

Kerala

മെഡിക്കല്‍ എന്‍ട്രന്‍സ്: കണ്ണൂര്‍ സ്വദേശി വിവി മുനവ്വറിന് ഒന്നാം റാങ്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയവരില്‍ 1,04,787 പേര്‍ യോഗ്യത നേടി. കണ്ണൂരില്‍ നിന്നുള്ള വിവി മുഹമ്മദ് മുനവറിനാണ് ഒന്നാം റാങ്ക്. ചെന്നൈ സ്വദേശിയായ ലക്ഷ്മണ്‍ ദേവ് രണ്ടാം റാങ്കും എറണാകുളം സ്വദേശി മൂന്നാം റാങ്ക് ബെന്‍സണ്‍ ജെയ്ക് മൂന്നാം റാങ്കും നേടി. ആദ്യ പത്തില്‍ ഏഴ് റാങ്കുകളും നേടിയത് ആണ്‍കുട്ടികളാണ്.

എസ്‌സി വിഭാഗത്തില്‍ ഡിപിന്‍ രാജിനാണ് ഒന്നാം റാങ്ക്. അതേസമയം, എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് പ്രഖ്യാപിച്ചില്ല. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചത്.

മെഡിക്കല്‍ എന്‍ട്രന്‍സ്; ആദ്യ പത്ത് റാങ്കുകള്‍
മുഹമ്മദ് മുനവ്വിര്‍ ബിവി. (കണ്ണൂര്‍), ലക്ഷ്മണ്‍ ദേവ് ബി (ചെന്നൈ), ബന്‍സണ്‍ ജെ എല്‍ദോ (എറണാകുളം), റമീസാ ജഹാന്‍ എംസി (മലപ്പുറം), ടിവിന്‍ ജോയ് പുല്ലൂക്കര (തൃശൂര്‍), അജയ് എസ് നായര്‍ (തൃപ്പൂണിത്തുറ), ആസിഫ് അബാന്‍ കെ (മലപ്പുറം), ഹരികൃഷ്ണന്‍ കെ (കോഴിക്കോട്), അലീന അഗസ്റ്റിന്‍ (കോട്ടയം), നിഹല എ (മലപ്പുറം)

ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. www.cee.kerala.gov.in

Latest