Connect with us

Kerala

തലശ്ശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു

Published

|

Last Updated

തലശ്ശേരി: തലശ്ശേരിയില്‍ ബാങ്ക് ജീവനക്കാരി വെടിയേറ്റ് മരിച്ചു. ഐഡിബിഐ ബാങ്ക് ജീവനക്കാരി മേലൂര്‍ സ്വദേശിനി വില്‍ന വിനോദ് (25) ആണ് മരിച്ചത്. രാവിലെ ജോലിക്കെത്തിയ യുവതി ലോക്കര്‍ റൂമിലേക്ക് പോവുന്നതിനിടെ പിറകില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിലെ സുരക്ഷാ ജീവനക്കാരന്‍ ഹരീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.