Connect with us

National

മഥുര സംഘര്‍ഷം: ഹേമമാലിനിയുടെ ട്വീറ്റ് വിവാദത്തില്‍

Published

|

Last Updated

മഥുര: സ്വന്തം മണ്ഡലത്തില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ ഷൂട്ടിങ്ങ് ചിത്രങ്ങള്‍ പങ്കുവെച്ച എംപിയും ബോളിവുഡ് നടിയുമായ ഹേമമാലിനിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.മുംബൈയിലെ മധ് ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലുള്ള തന്റെ ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്താണ് മഥുര എം.പി കൂടിയായ ഹേമമാലിനി വിവാദത്തിലായത്.


ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പൊലീസും കയ്യേറ്റക്കാരും തമ്മില്‍ വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്വന്തം നിയോജക മണ്ഡലത്തില്‍ നടന്ന സംഘര്‍ഷം നടക്കുമ്പോള്‍ സിനിമാ സെറ്റില്‍ നിന്നും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍ രംഗത്തത്തെി. ഇതോടെ ഹേമമാലിനി ട്വീറ്റുകള്‍ നീക്കം ചെയ്തു. തൊട്ടുപിന്നാലെയെത്തി സംഘര്‍ഷത്തില്‍ അതിയായ ദുഖം രേഖപ്പെടുത്തിയുള്ള ട്വീറ്റുകള്‍.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന് ആദരാജ്ഞലി അര്‍പ്പിക്കുന്നുവെന്നും മഥുരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഹേമമാലിന് രംഗത്തെത്തി. മഥുരയില്‍ അനധികൃത ഭൂമികയ്യേറ്റം ഏറെ നാളായി നിലനില്‍ക്കുന്നുണ്ടെന്നും അത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ഈ വിഷയം ഇത്തരമൊരു സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Latest