Connect with us

Saudi Arabia

കലാ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു

Published

|

Last Updated

 

റിയാദ്: എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന തന്‍ശീത്വ്2016 ത്രൈമാസ കാമ്പയിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സഫമക്ക ഓഡിറ്റോറിയത്തില്‍ വെച്ച് 18 വയസിന് മുകളിലുള്ളവര്‍ക്കായി ജനറല്‍ കലാമല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ഖുര്‍ആന്‍ പാരായണം, മദ്ഹുന്നബി/ഭക്തിഗാനം, പ്രസംഗം, ക്വിസ്സ് എന്നീ വിഷയങ്ങളിലാണ് മല്‍സരം സംഘടിപ്പിച്ചത്. ആരിഫ് ബാഖവി അധ്യക്ഷനായ പരിപാടി സൈദലവി ഫൈസി പനങ്ങാങ്ങര ഉല്‍ഘാടനം ചെയ്തു.

ഖുര്‍ആന്‍ പാരായണത്തില്‍ അബ്ദുല്‍ ജലീല്‍ ആലുവ ഒന്നാം സ്ഥാനവും ഹംസത്തലി രണ്ടാം സ്ഥാനവും മുഹമ്മദലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലയാള പ്രസംഗത്തില്‍ സലാം പേരാമ്പ്ര, ഹംസത്തലി, ജാബിര്‍ തയ്യില്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. മദ്ഹുന്നബി/ഭക്തിഗാന മല്‍സരത്തില്‍ സവാദ് ഒന്നും ഹംസത്തലി രണ്ടൂം അബ്ദുറഹ്മാന്‍ മൂന്നും സ്ഥാനം നേടി, പിന്നീട് നടന്ന ക്വിസ്സ് മല്‍സരത്തില്‍ ത്വാഹ മളാഹരി ഒന്നും, അബ്ദുല്‍ ജലീല്‍ ആലുവ രണ്ടും ലത്തീഫ് മൂന്നും സ്ഥാനം നേടി.

സിറാജ് മാസ്റ്റര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സുബൈര്‍ ഹുദവി സ്വാഗതം പറഞ്ഞു. അബ്ദുല്‍ അസീസ് വാഴക്കാട്, ഇസ്മായില്‍ ഹുദവി, ത്വാഹ മളാഹിരി ആശംസകള്‍ അര്‍പ്പിച്ചു. കുഞ്ഞിപ്പ തവനുര്‍, അബു ടി.എന്‍.ടി., ബഷീര്‍ പറമ്പില്‍ തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജംഷീര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.