Connect with us

Palakkad

വെടിയുണ്ട കാണാതായ സംഭവം: തെളിവെടുപ്പിനായി സി ബി ഐ എത്തി

Published

|

Last Updated

പാലക്കാട്: വെടിയുണ്ടകള്‍ കാണാതായ കേസില്‍ തെളിവെടുപ്പിനായി സി ബി ഐ സംഘം പാലക്കാട്ടെത്തി. റൈഫിള്‍ അസോസിയേഷന്റെ പാലക്കാട് ഷൂട്ടിംഗ് റേഞ്ചില്‍ പരിശോധന നടത്തിയ സംഘം ക്രൈംബ്രാഞ്ചില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. റൈഫിള്‍ അസോസിയേഷനുകളിലെ ക്രമക്കേടിനെക്കുറിച്ചുളള ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് സിബിഐ കേസ് അന്വേഷിക്കുന്നത്. സിബിഐയുടെ തിരുവനനന്തപുരം യൂനിറ്റിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് പാലക്കാട്ട് പരിശോധനക്കും വിവരശേഖരണത്തിനുമായി എത്തിയത്. കല്‍മണ്ഡപത്തെ റൈഫിള്‍ അസോസിയേഷന്‍ ഓഫീസിലും ഷൂട്ടിങ് റേഞ്ചിലും പരിശോധന നടത്തിയ സി ബി ഐ ഉദ്യോഗസ്ഥര്‍ പരിശീലകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു.
വെടിയുണ്ടകളുടെ ഉപയോഗവും കൈമാറ്റവും ഷൂട്ടിങ് റേഞ്ചിലെ രേഖകളുടെ ആധികാരികതയുമാണ് ആദ്യഘട്ടത്തില്‍ സിബിഐ പരിശോധിക്കുന്നത്. തെളിവ് ശേഖരണത്തിന്റെഭാഗമായി മൊഴിയെടുക്കല്‍ ഉള്‍പ്പെടെയുളളവ വരുംദിവസങ്ങളിലും തുടരും. കഴിഞ്ഞ ജനുവരി 29 നാണ് സിബ െഎ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
മാര്‍ച്ച് മുപ്പതിന് സി ബി ഐ നാലുകേസുകള്‍ റജിസ്റ്റര്‍ ചെയതു. വ്യാജ രേഖ ചമച്ച് ആലപ്പുഴയില്‍ റജിസ്റ്റര്‍ ചെയ്ത സംസ്ഥാന അസോസിയേഷന്റെ പ്രവര്‍ത്തനം. 2009-13 കാലയളവിലെ കോട്ടയം അസോസിയേഷന്റെ വെടിയുണ്ടകളുടെ കണക്കിലെ പൊരുത്തക്കേട്, ദേശീയഗെയിംസിന് ലഭിച്ച വെടിയുണ്ടകളുടെ അനധികൃത സൂക്ഷിപ്പ്, 1959 ലെ ആയുധനിയമം ലംഘിച്ചുളള വെടിയുണ്ടകളുടെ കൈമാറ്റം തുടങ്ങിയവയാണ് സി ബി ഐ അന്വേഷിക്കുന്നത്.

Latest