Connect with us

Gulf

ഹറം കാര്യാലയത്തിന്റെ 10 സേവനങ്ങൾ ഓൺലൈൻ വഴി 

Published

|

Last Updated

മക്ക : സ്വദേശികൾക്കും വിദേശികൾക്കും ഹറം കാര്യാലയ ഓഫീസുകളിൽ പോകാതെത്തന്നെ  കാര്യാലയ വകുപ്പിന്റെ വെബ്സൈറ്റ് വഴി അപേക്ഷിച്ചാൽ 10 സേവനങ്ങൾ ഇപ്പോൾ ലഭ്യമാകും. http://eservice.gph.gov.sa/UserInfo.aspx എന്ന വെബ്സൈറ്റ് ലിങ്കിൽ പോയി പുതിയ അക്കൗണ്ട് ഉണ്ടാക്കിയാണു സേവനങ്ങൾക്കായി അപേക്ഷിക്കേണ്ടത് . ഒന്നാമത്തെ സർവീസ് ഒഴികെ ബാക്കി 9 സർവീസുകളും സ്വദേശികൾക്കും വിദേശികൾക്കും തീർഥാടകർക്കും ഒരു പോലെ ബാധകമാണ് .

1. ഹറമുകളിൽ സീസൺ ജോലിക്ക് ആഗ്രഹമുള്ള സ്വദേശികൾക്ക് ഒൺലൈൻ വഴി അപേക്ഷിക്കാം.
2. മക്കയിലെ ഹറം മ്യൂസിയം സന്ദർശിക്കാനുള്ള പെർമിഷന് സ്വദേശികൾക്കും വിദേശികൾക്കും തീർത്ഥാടകർക്കും ഓൺലൈൻ വഴി അപേക്ഷിക്കാം
3. വിശുദ്ധ ക-അബയുടെ ഉടയാടയായ കിസ് വ നിർമ്മിക്കുന്ന ഫാക്ടറി സന്ദർശിക്കുന്നതിനുള്ള പെർമിഷനു അപേക്ഷിക്കാം .
4. റമളാനിൽ ഹറമുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിനു അപേക്ഷിക്കാം
5. ഇരു ഹറമുകളിലും എന്തെങ്കിലും സേവനങ്ങൾ ലഭ്യമാകുന്നതിൽ വിഴ്ചകൾ വന്നാൽ ഓൺലൈൻ വഴി പരാതി നല്കാം .
6 . തീരുമാനമെടുക്കാതെ കിടക്കുന്ന പേപ്പർ വർക്കുകളെക്കുറിച്ച് അന്വേഷിക്കാം.
7.ഹറമുകളിൽ അവസാന 10 ദിവസങ്ങളിൽ ഭജനമിരിക്കുന്നതിനു ( ഇ -ഇതികാഫ്) അപേക്ഷിക്കാം. സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കർ നമ്പറുകളും അപേക്ഷകന്റെ ഭാഷയിൽ സേവനങ്ങളും കൂട്ടത്തിൽ ലഭ്യമാകും .
8 . വിവിധ ഭാഷകളിലുള്ള മത സംബന്ധിയായ പുസ്തകങ്ങൾക്ക്  അപേക്ഷിക്കാം .
9.മക്കയിലെ ഹറമിൽ വെച്ച് നടക്കുന്ന ഖുർആൻ മന:പാഠ കോഴ്സിൽ ചേരാൻ അപേക്ഷിക്കാം
10. ഹറമിൽ വെച്ച് നടക്കുന്ന ഖുർആൻ പാരായണ ശാസ്ത്ര ( തജ്-വീദ് ) കോഴ്സിൽ ചേരാൻ അപേക്ഷിക്കാം .
ഹറം കാര്യാലയ ഓഫീസുകളിൽ ആളുകൾ നേരിട്ട് ചെല്ലുന്നത് വലിയ തിരക്ക് സൃഷ്ടിക്കുമെന്നതിനാലാണ് അധികൃതർ ഓൺലൈൻ സിസ്റ്റം കൂടെ നടപ്പാക്കിയത്.
ഒന്നാമത്തെ സേവനത്തിനുള്ള അപേക്ഷയിൽ നടപടിക്രമത്തിനു 3 ദിവസമാണ് സമയം നിശ്ചയിച്ചിട്ടുള്ളതെങ്കിലും ബാക്കി 9 സേവനങ്ങൾക്കും ഒരു ദിവസം മാത്രമാണ് നടപടിക്രമങ്ങൾക്കെടുക്കുക.

Latest