Connect with us

Malappuram

പ്ലസ് വണ്‍ പ്രവേശനം; ജില്ലയില്‍ 82275 അപേക്ഷകര്‍

Published

|

Last Updated

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിന് ജില്ലയില്‍ അപേക്ഷിച്ചത് 82275 വിദ്യാര്‍ഥികള്‍. ഇന്നലെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ഇതില്‍ 76856 പേര്‍ സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതിയവരും 4135 പേര്‍ സി ബി എസ് ഇ വിഭാഗത്തില്‍ നിന്നുള്ളവരുമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് ജില്ലയിലാണ്. കോഴിക്കോട് ജില്ലയില്‍ 52049 പേരാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. സ്‌കൂളുകളില്‍ ലഭിച്ച അപേക്ഷകളുടെ ഡാറ്റ എന്‍ട്രി വെരിഫിക്കേഷന്‍ നാളെ വൈകീട്ട് നാലിന് മുമ്പായി പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 79,816 പേരാണ് എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയില്‍ നിന്ന് വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. ഇതു കൂടാതെ സി ബി എസ് ഇ വിദ്യാര്‍ഥികളുമുണ്ട്. 46,045 സീറ്റുകളാണ് ജില്ലയില്‍ പ്ലസ് വണ്ണിനുള്ളത്. പോളിടെക്‌നിക്, വി എച്ച് എസ് ഇ, ഐ ടി ഐ എന്നിവയില്‍ പ്രവേശനം നേടിയാലും 14,000 പേര്‍ പടിക്ക് പുറത്ത് നില്‍ക്കേണ്ടി വരും.

Latest