Connect with us

Palakkad

പ്രകൃതിയില്‍ തണല്‍ മരങ്ങളുടെ തോഴനായി കല്ലൂര്‍ ബാലന്‍

Published

|

Last Updated

പാലക്കാട്: മരം ഒരുവരമാണെന്ന് പറയുന്ന മനുഷ്യന്‍ ഇന്ന് പടംകൂറ്റന്‍ വൃക്ഷങ്ങളുടെയും കൂടി അന്തകരായിരിക്കുമ്പോള്‍ ആഗോളതാപനത്തെ ചെറുക്കേണ്ട മരങ്ങള്‍ ഇന്നുമനുഷ്യന്റെ കാവലാണെന്ന സത്യം വിസ്മരിക്കപ്പെടുകയാണ്. പാലക്കാട് കുളപ്പുള്ളി സംസ്ഥാനപാതയില്‍ മാങ്കുറിശ്ശിയില്‍ നിന്നും കല്ലുരിലേക്കുള്ള നാട്ടിടവഴിയിലെന്നല്ല ഒരുപക്ഷേ ഇന്നു സാക്ഷരകേരളത്തിന്റെ ഏതുകോണിലും കല്ലൂര്‍ ബാലനെന്ന ഈ വിശ്വപുരുഷനെ വാഴ്ത്തുകയാണ്.
1968ല്‍ പത്താം ക്ലാസ് പാസ്സായ കല്ലൂര്‍ അരങ്ങാട്ടുവീട്ടില്‍ ബാലകൃഷ്ണനെന്ന കല്ലൂരിന്റെയും വൃക്ഷസ്‌നേഹികളുടെയും ബാലേട്ടന്‍ തണല്‍ മരങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണിന്ന്. 2000ത്തില്‍ കല്ലൂരിലെ ശിവക്ഷേത്രത്തിലെ ജീര്‍ണ്ണോദ്ധാരണച്ചടങ്ങു കഴിഞ്ഞ് ക്ഷേത്രാങ്കണത്തില്‍ കൂവളം ചെടിവെച്ചു പിടിപ്പിച്ചു തുടങ്ങിയ മരം നടീല്‍യജ്ഞം ഒന്നരപ്പതിറ്റാണ്ടു പിന്നിടുമ്പോഴും ഭാവിതലമുറക്കു വേണ്ടി തണല്‍ നല്‍കാന്‍ തനിക്കുകഴിഞ്ഞെന്ന കൃതാര്‍ത്ഥതയിലാണ്. പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലായി സംസ്ഥാന-ദേശീയ പാതകളിലും മറ്റുപൊതു നിരത്തുകളിലുമായി 3000കരിമ്പനകളടക്കം അഞ്ചുലക്ഷത്തോളം ഫലവൃക്ഷങ്ങളും തണല്‍മരങ്ങളും നട്ടതായി പറയുമ്പോഴും ഇനിയും ജീവിതത്തിന്റെ അവസാനനിമിഷം വരെ ഭൂമിക്കുവേണ്ടി തണല്‍നല്‍കാനുള്ള പോരാട്ടത്തിലാണ്.
നിരവധി അവാര്‍ഡുകളും പുരസ്‌കാരങ്ങളും മാത്രമല്ല ഗിന്നസ് ബുക്കിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന ബാലേട്ടന്റെ പ്രകൃതി സ്‌നേഹം തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നവര്‍ക്കുള്ള വെല്ലുവിളിയല്ല അവര്‍ക്കുള്ള പ്രചോദനം കൂടിയാണ്. വിദ്യാഭ്യാസത്തിനുശേഷം പാഡിമര്‍ച്ചന്ററും, അബ്കാരിയുമായിരുന്ന ബാലേട്ടന്‍ പ്രകൃതിയുടെ ദുരവസ്ഥക്കുമുന്നില്‍ മാനസാന്തരം വന്നതാണ് മരത്തോടുള്ള സ്‌നേഹം തുടങ്ങിയത്. . വാളയാര്‍ -വടക്കഞ്ചേരി ദേശീയ പാതകളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
പരോതനായ വേലുവാണ് അച്ഛന്‍. അമ്മ കണ്ണമ്മ. മൂന്ന് ആണ്‍മക്കളാണ്. വേലുമണി മെമ്മോറിയല്‍ പ്രകൃതി – പരിസ്ഥിതി എന്ന് തണല്‍ മരങ്ങള്‍ക്കുചുറ്റും കാണുന്ന ഈ പ്രകൃതി സ്‌നേഹി ബാലേട്ടന്റെ ഫോണ്‍ നമ്പര്‍ 9495385249.