Connect with us

Oddnews

ജ്വല്ലറിയില്‍ നിന്ന് പണം അടിച്ചുമാറ്റിയ കുരങ്ങന്‍ സിസിടിവിയില്‍ കുടുങ്ങി

Published

|

Last Updated

ഗുണ്ടൂര്‍: ജ്വല്ലറിയുടെ ക്യാഷ് കൗണ്ടറില്‍ നിന്ന് പണവും അടിച്ചുമാറ്റി തടിതപ്പാന്‍ ശ്രമിച്ച കുരങ്ങന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ജ്വല്ലറിക്കുള്ളില്‍ കയറിയ കുരങ്ങന്‍ ക്യഷ് ഡ്രോ തുറന്ന് പണവും മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. സംഭവം കണ്ട കടയുടമ കള്ളന്‍ കുരങ്ങനുപിന്നാലെ ഓടിയെങ്കിലും പണവുമായി അവന്‍ ഞൊടിയിടയില്‍ കടന്നുകളഞ്ഞു. 144 ഡോളറാണ് കുരങ്ങന്‍ കൗണ്ടറില്‍ നിന്ന് അടിച്ചുമാറ്റിയത്.

ദൃശ്യങ്ങള്‍ കാണാം:

Latest