Connect with us

Eranakulam

മലദ്വാരത്തില്‍ വെച്ച് സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 580 ഗ്രാം സ്വര്‍ണം വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പി ടി കുടി. മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഏഷ്യ എയര്‍ലൈന്‍സിലെ യാത്രക്കാരായ അഞ്ച് അംഗ സംഘത്തിലെ രണ്ട് പേരുടെ മലദ്വാരത്തില്‍ നിന്നാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് വിഭാഗം 580 ഗ്രാം സ്വര്‍ണം പിടിക്കുടിയത്. 116 ഗ്രാം വിതമുള്ള രണ്ട് കഷണം സ്വര്‍ണം ഒരാളുടെ മലദ്വാരത്തില്‍ നിന്നും 116ഗ്രാം വീതമുള്ള മൂന്ന് കഷണം മറ്റൊരാളുടെ മലദ്വാരത്തില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. അറസ്റ്റിലായവര്‍ പരിശോധനകളെല്ലാം പൂര്‍ത്തികരിച്ച് പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടിയത്.