Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ 2020 ഇത്തിസാലാത്തുമായി കരാറൊപ്പിട്ടു

Published

|

Last Updated

ദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 വേഗത്തിലും സ്മാര്‍ടായും വിവര വിനിമയം നടത്താന്‍ ഇത്തിസാലാത്തുമായി എക്‌സ്‌പോ ഓര്‍നൈസിംഗ് കമ്മിറ്റി കരാറൊപ്പിട്ടു. എക്‌സ്‌പോയിലെത്തുന്ന ജനങ്ങള്‍ക്ക് സാങ്കേതികമായി ബന്ധപ്പെടുന്നതിന് മികച്ച പങ്കുവഹിക്കാന്‍ ഇത്തിസാലാത്തിനാകും.

ഇത്തിസാലാത്ത് എക്‌സ്‌പോ വേദിയില്‍ ഇന്റര്‍നെറ്റ് വൈഫൈ സൗകര്യം ഒരുക്കും. മൂന്നു ലക്ഷത്തോളം പേര്‍ക്ക് ഒരേ സമയം മികച്ച വേഗതയോടെ വൈഫൈ ഉപയോഗിക്കാനാകും. എക്‌സ്‌പോ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മികച്ച ടെലികമ്മ്യൂണിക്കേഷന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാനാണ് ഇത്തിസാലാത്ത് ലക്ഷ്യം വെക്കുന്നതെന്ന് സി ഇ ഒ സാലിഹ് അബ്ദൂലി പറഞ്ഞു.
ചടങ്ങില്‍ എക്‌സ്‌പോ 2020 ഉന്നതാധികാര കമ്മിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, യു എ ഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രിയും എക്‌സ്‌പോ ഡയറക്ടര്‍ ജനറലുമായ റീം അല്‍ ഹാശിമി സംബന്ധിച്ചു.

---- facebook comment plugin here -----

Latest