Connect with us

Gulf

അമീര്‍ മാപ്പുനല്‍കി; നിരവധി തടവുകാര്‍ക്ക് മോചനം

Published

|

Last Updated

ദോഹ: വിശുദ്ധ റമസാന്‍ പ്രമാണിച്ച് തടവുകാര്‍ക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കി. നിരവധി തടവുകാര്‍ക്കാണ് അമീറിന്റെ പ്രത്യേക മാപ്പ് നല്‍കലില്‍ മോചനം ലഭിച്ചത്. അതിനിടെ അറബ്- ഇസ്‌ലാമിക രാഷ്ട്രത്തലവന്‍മാര്‍ക്ക് അമീര്‍ റമസാന്‍ ആശംസകള്‍ നേര്‍ന്നു. ഖത്വറിലെയും അറബ്- ഇസ്‌ലാമിക രാഷ്ട്രങ്ങളിലെയും വിശ്വാസികള്‍ക്കും അമീര്‍ ഭക്തിസാന്ദ്ര റമസാന്‍ ആശംസിച്ചു.
സഊദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ്, കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സ്വബാഹ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂം, അബുദബി കിരീടാവകാശിയും യു എ ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മാഈല്‍ ഉമര്‍ ഗുല്ല തുടങ്ങിയവര്‍ക്ക് ഫോണിലൂടെ അമീര്‍ റമസാന്‍ ആശംസകള്‍ അറിയിച്ചു. രാജ്യത്തെ ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറ കൗണ്‍സില്‍ സ്പീക്കര്‍, അണ്ടര്‍ സെക്രട്ടറിമാര്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവര്‍ അമീറിന് റമസാന്‍ ആശംസകള്‍ നേര്‍ന്നു. തറാവീഹ് നിസ്‌കാരത്തിന് ശേഷം അല്‍ വജ്ബ പാലസില്‍ ഇതിന് സൗകര്യം ഒരുക്കിയിരുന്നു.

Latest