Connect with us

Kasargod

വിദ്യാര്‍ഥികള്‍ക്ക് എല്‍ ബി എസ് കോളജ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു

Published

|

Last Updated

കാസര്‍കോട്: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനം നേടാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്‍ ബി എസ് കോളജ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പള്‍ കെ എ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്‌ട്രേഷനെക്കുറിച്ചും എന്‍ജിനീയറിംഗ്, മെഡിക്കല്‍ ബ്രാഞ്ചുകളുടെ ഉള്ളടക്കം, സാധ്യതകള്‍ എന്നിവയെക്കുറിച്ചുമാണ് ട്രെയിനിംഗ്.
ജൂണ്‍ ഒമ്പതിന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എ പി ജെ അബ്ദുല്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി പ്രോ. വൈസ്ചാന്‍സിലര്‍ ഡോ. അബ്ദുര്‍ റഹ്മാന്‍ പൈക്ക ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് എന്‍ജിനീയറിംഗ് മെഡിക്കല്‍ രംഗത്തെ കരിയര്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. ഇന്റര്‍നെറ്റ് വഴിയുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷനെക്കുറിച്ചും അതില്‍ വരാനിടയുള്ള സംശയങ്ങളെക്കുറിച്ചും പ്രൊഫ. കെ അസീം ക്ലാസ് എടുക്കും. മെഡിക്കല്‍ ബ്രാഞ്ചുകളെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പ്രൊഫ. പി ആര്‍ സുകുമാരന്‍ പ്രസംഗിക്കും. ഈ വര്‍ഷം എന്‍ജിനീയറിംഗ്, മെഡിക്കല്‍ അഡ്മിഷന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും 04994 250290, 9496329574 നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തവര്‍ക്ക് നേരിട്ടെത്തിയും രജിസ്റ്റര്‍ ചെയ്യാം.

---- facebook comment plugin here -----

Latest