Connect with us

Gulf

ഹമദ് വിമാനത്താവളം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പരിധിയില്‍ വരുന്ന ആദ്യ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. ഇനിമുതല്‍ വിമാനത്താവളത്തിന്റെ 360 ഡിഗ്രി ചിത്രങ്ങള്‍ ലഭ്യമാകും. ബിഗ് ബെന്‍, ഈഫല്‍ ഗോപുരം തുടങ്ങിയ ലോകോത്തര നിര്‍മിതികളുടെ പിന്നാലെയാണ് ഹമദ് എയര്‍പോര്‍ട്ട് സ്ട്രീറ്റ് വ്യൂവില്‍ ഇടം പിടിക്കുന്നത്.
പ്രധാന കെട്ടിടങ്ങള്‍, പ്രകൃതി അത്ഭുതങ്ങള്‍, സാംസ്‌കാരിക- ചരിത്ര പ്രധാന കേന്ദ്രങ്ങള്‍ തുടങ്ങിയവയാണ് ഗൂഗിള്‍ മാപ്പിന്റെ ഫീച്ചര്‍ ആയ സ്ട്രീറ്റ് വ്യൂവില്‍ ഉള്‍പ്പെടുത്തുന്നത്. ഹമദ് വിമാനത്താവളത്തിലെ 23 അടിയുള്ള കരടിക്കുട്ടന്റെ പ്രതിമയും ഖത്വര്‍ ഡ്യൂട്ടി ഫ്രീയും മറ്റ് ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളും അടക്കം ആറ് ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനലിലെ മറ്റ് കരവിരുതുകളും നിരവധി അവാര്‍ഡ് ലഭിച്ച നിര്‍മിതികളും സെല്‍ഫോണില്‍ കാണാനാകും. ദുബൈയിലെ ബുര്‍ജ് ഖലീഫ, അബുദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് എന്നിവ സ്ട്രീറ്റ് വ്യൂവില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകത്ത് ചുരുക്കം വിമാനത്താവളങ്ങളേ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഇടംപിടിച്ചിട്ടുള്ളൂ.