Connect with us

Kerala

ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായിയുടെ മാധ്യമ ഉപദേഷ്ടാവ്; എംകെ ദാമോദരന്‍ നിയമോപദേഷ്ടാവ്

Published

|

Last Updated

തിരുവനന്തപുരം: കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ്. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മ പ്രസ് അഡൈ്വസറായി നിയമിച്ചതിനു പുറമെയാണിത്. ദേശാഭിമാനിയുടെ കണ്ണൂര്‍ ലേഖകനായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച ബ്രിട്ടാസ് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ എംകെ ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമാകും. പ്രതിഫലം കൂടാതെയാണ് ഇരുവരുടെയും നിയമനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും എന്ന പ്രചാരണത്തിന്റെ ശില്‍പി ബ്രിട്ടാസായിരുന്നു. ദേശാഭിമാനി ഡല്‍ഹി ബ്യൂറോ ചീഫായിരിക്കെയാണു കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്. മാധ്യമ ഭീമനായ റൂപ്പര്‍ട്ട് മര്‍ഡോക് ഏഷ്യാനെറ്റ് ഏറ്റെടുത്തപ്പോള്‍ കൈരളി ചാനലില്‍ നിന്നും രാജിവെച്ച് സ്റ്റാര്‍ ടിവി ശൃംഖലയുടെ ഉമസ്ഥയിലുള്ള ഏഷ്യാനെറ്റ് ഗ്ലോബലിന്റെ ബിസിനസ് ഹെഡ്ഡായി ഇടക്കാലത്ത് പ്രവര്‍ത്തിച്ചു. പിന്നീട് വീണ്ടും കൈരളിയിലേക്ക് മടങ്ങിയെത്തി.
കൈരളി,പീപ്പിള്‍ കൈരളി വി എന്നീ ചാനലുകള്‍ ഉള്‍ക്കൊള്ളുന്ന മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.