Connect with us

Kerala

ലാവ്‌ലിന്‍ കേസ്: സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ല: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് കക്ഷി ചേരാനാവില്ലെന്ന് ഹൈക്കോടതി. സ്വകാര്യ വ്യക്തികള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അന്വേഷണ ഏജന്‍സിക്ക് മാത്രമേ റിവിഷന്‍ ഹര്‍ജി സമര്‍പ്പിക്കാനാകൂ എന്ന് ഹൈക്കോടതി പറഞ്ഞു.

ടിജി നന്ദകുമാര്‍, കെഎം ഷാജഹാന്‍ എന്നിവരാണ് കേസില്‍ കക്ഷി ചേരാന്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇതിനെ തുടക്കം മുതല്‍ സിബിഐ എതിര്‍ത്തിരുന്നു. കേസുമായി ബന്ധമില്ലാത്തവര്‍ ഇടപെടുന്നത് നിയമപരമല്ല. മറ്റുള്ളവര്‍ ഇടപെടുന്നത് കേസിന്റെ ഭാവിയെ ബാധിക്കുമെന്നായിരുന്നു സിബിഐ നിലപാട്.

കേസ് രണ്ടുമാസത്തേക്ക് നീട്ടിവെക്കണമെന്ന സിബിഐ ആവശ്യവും കോടതി അംഗീകരിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജീത് സിംഗ് പത്ത്വാലിയയാണ് കേസില്‍ സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അദ്ദേഹത്തിന് കേസ് സംബന്ധമായ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ രണ്ടുമാസത്തെ സമയം അനുവദിക്കണമെന്നാണ് സിബിഐ അഭ്യര്‍ഥന.

Latest