Connect with us

Alappuzha

താന്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇര: ഷാനിമോള്‍

Published

|

Last Updated

ആലപ്പുഴ: കോണ്‍ഗ്രസിലെ ഗ്രൂപ്പ്, ജാതി രാഷ്ട്രീയത്തിന്റെ എന്നത്തേയും ഇരയാണ് താനെന്ന് മുന്‍ എ ഐ സി സി സെക്രട്ടറിയും ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വ ഷാനിമോള്‍ ഉസ്മാന്‍. 2006 ല്‍ പെരുമ്പാവൂരിലും 2016ല്‍ ഒറ്റപ്പാലത്തും തന്നെ പ്രഖ്യാപിച്ചത് 140-മതായാണ്. കാസര്‍കോട് 20 ാമതായും. കാസര്‍കോട് പാര്‍ലിമെന്റ് സീറ്റ് വേണ്ടന്നു വെച്ചപ്പോള്‍ വേദനയോടെയും പ്രതിഷേധത്തോടെയും തന്നെ നോക്കി കണ്ട സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊതുജനങ്ങളും നിരവധിയാണ്. അവരെ മാനിച്ചു മാത്രമാണ് താന്‍ ഒറ്റപ്പാലത്ത് മത്സരിച്ചതെന്ന് ഷാനിമോള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെ എസ് യു പ്രവര്‍ത്തകയായി രാഷ്ട്രീയജീവിതത്തിലേക്കുകടക്കുമ്പോള്‍ നീതിബോധവും മതേതര ചിന്തകളും ജനാധിപത്യ മൂല്യങ്ങളും കവിഞ്ഞൊഴുകുന്ന ഒരു നിറഞ്ഞ ചുറ്റുപാടിലാണെന്ന തോന്നലിലായിരുന്നു താന്‍. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും മെറിറ്റ് എന്നാല്‍ കറ കളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് മനസിലായി. മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോള്‍ കേരളത്തിലെ നേതാക്കളറിയാതെ ഒന്നര വര്‍ഷത്തോളം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഇന്ത്യ മുഴുവന്‍ പ്രവര്‍ത്തിച്ചതും പിന്നീട് എ ഐ സി സി സെക്രട്ടറിയായി സോണിയ ഗാന്ധി നോമിനേറ്റ് ചെയ്തതും, കേരളത്തിലെ നേതാക്കള്‍ തന്റെ ഒരു കുറവായാണ് കണ്ടത്.കേരളത്തില്‍ ആരെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ഗ്രൂപ്പ് ജാതി സമവാക്യങ്ങളില്‍ തട്ടി തന്നെ തെറിപ്പിക്കുമായിരുന്നു. സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടുമുള്ള നന്ദിയും കടപ്പാടും വലുതാണ്. ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Latest