Connect with us

Kerala

ആറ്റങ്ങലില്‍ വാഹനാപകടം: ഡോക്ടര്‍ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഐടിഐക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനിയായ ഡോ. സുമലക്ഷ്മി (30) മരിച്ചു. അനാട്ടമി വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിനിയാണ് സുമലക്ഷ്മി. പരുത്തിപ്പാറയിലാണ് താമസം. ഭര്‍ത്താവ് അജിത്തും മകള്‍ ആദിയും പരിക്കുകളോടെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

---- facebook comment plugin here -----

Latest