Connect with us

Kerala

പതിമൂന്നാം നമ്പര്‍ സ്‌റ്റേറ്റ് കാര്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് ഔദ്യോഗികമായി സ്വന്തമാക്കി

Published

|

Last Updated

തിരുവനന്തപുരം: പതിമൂന്നാം നമ്പര്‍ സ്‌റ്റേറ്റ് കാറിനെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി. ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പതിമൂന്നാം നമ്പര്‍ കാര്‍ ഔദ്യോഗികമായി സ്വന്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ പതിമൂന്നാം നമ്പര്‍ വാഹനം ധനമന്ത്രി ടിഎം തോമസ് ഐസക് ചോദിച്ചു വാങ്ങുകയായിരുന്നു.

“വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാര്‍ എന്തുകൊണ്ട് 13 നമ്പര്‍ ഒഴിവാക്കി എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം.

13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാന്‍ ആര്‍ജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.” എന്നതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗം. പിണറായി മന്ത്രിസഭ അധികാരമേറ്റെടുത്തിതിന് തൊട്ട് പിന്നാലെയാണ് സുരേന്ദ്രന്‍ വിവാദ പോസ്റ്റിട്ടത്. പോസ്റ്റിന് മറുപടിയെന്നോളമാണ് മന്ത്രി തോമസ് ഐസ്‌ക് അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടിയെന്ന ക്യാപഷനോടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

Latest