Connect with us

Kottayam

യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കി

Published

|

Last Updated

കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസിനെ ആറുമാസത്തേക്ക് ചുമതലകളില്‍ നിന്ന് ഒഴിവാക്കി. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭ അടിയന്തിര സിനഡിലാണ് ഭദ്രാസന ചുമതലകളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചുമതല നേരിട്ട് വഹിക്കും. ദൈനംദിന കാര്യങ്ങളില്‍ ബാവയെ സഹായിക്കാന്‍ അദേഹത്തിന്റെ സെക്രട്ടറി മാത്യൂസ് മാര്‍ അപ്രേം, എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആറുമാസത്തിനുശേഷം ചേരുന്ന സഭ ജനറല്‍ ബോഡി ഇക്കാര്യത്തിലുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും. അതേസമയം തീമോത്തിയോസിനെ ഭദ്രാസനത്തിന് പുറത്തുള്ള ചുമതലകളില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
സഭയുടെ സ്വത്തുകള്‍ സ്വന്തം പേരിലുള്ള മെത്രാപ്പോലീത്താമാര്‍ ഇത് സഭയുടെ പേരിലേക്ക് മാറ്റണമെന്ന് പാത്രിയാര്‍ക്കീസ്ബാവ നിര്‍ദേശിച്ചിരുന്നു. ഇത് തോമസ് മാര്‍ തീമോത്തിയോസ് അനുസരിച്ചില്ലെന്ന് സിനഡ് കണ്ടെത്തി. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മെത്രപ്പോലീത്താക്കെതിരെ ഭദ്രാസനത്തിലെ നിരവധി വൈദികള്‍ പരാതി നല്‍കിയിരുന്നു. നേരത്തെ സ്ഥലം മാറ്റിയ ഒരു വൈദികനെ തത്സ്ഥാനത്ത് നിലനിര്‍ത്താന്‍ സഭ നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് ഘംഘിച്ച് മെത്രാപ്പോലീത്ത സ്ഥലം മാറ്റി നടപ്പാക്കി. ഇതും സ്ഥാനചലനത്തിന ്കാരണമായി. ഭദ്രാസനത്തിലെ രണ്ട് പള്ളികളുടെ ഉടമസ്ഥാവകാശവുമയി ബന്ധപ്പെട്ടും തീമോത്തിയോസിനെതിരെ പരാതികളുണ്ടായിരുന്നു.

Latest