Connect with us

Malappuram

മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ എല്ലാ വര്‍ഷവും റമസാന്‍ 27-ാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനം ജൂലൈ ഒന്നിന് സ്വലാത്ത് നഗറില്‍ നടക്കും. സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങള്‍ വൈലത്തൂര്‍ നിര്‍വ്വഹിച്ചു. സമസ്ത അദ്ധ്യക്ഷന്‍ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അല്‍ കാമിലി അഗത്തി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദു ഹാജി വേങ്ങര, വൈ പി മുഹമ്മദലി ഹാജി സംബന്ധിച്ചു.
പ്രാര്‍ഥനാ സമ്മേളനത്തിനായി ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വിശാലമായ പന്തല്‍ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. 5555 അംഗ സന്നദ്ധ സേന പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. റമളാനില്‍ മഅ്ദിന്‍ അക്കാദമി നടപ്പാക്കുന്ന മുപ്പതിന പരിപാടികളുടെ ഭാഗമായി ചരിത്ര പഠനം ഇന്നലെ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആരംഭിച്ചു. ഇന്ന് ജുമുഅക്ക് ശേഷം നടക്കുന്ന പ്രഭാഷണത്തിന് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി നേതൃത്വം നല്‍കും. നാളെ വനിതകള്‍ക്കായി ആരംഭിക്കുന്ന ഹാപ്പി ഫാമിലി സെഷനില്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ക്ലാസെടുക്കും. നിര്‍ധനര്‍ക്കുള്ള സഹായ വിതരണോദ്ഘാടനവും നാളെ നടക്കും.

---- facebook comment plugin here -----

Latest