Connect with us

Malappuram

പി ശ്രീരാമകൃഷ്ണന് പെരിന്തല്‍മണ്ണയില്‍ പൗര സ്വീകരണം

Published

|

Last Updated

പെരിന്തല്‍മണ്ണ: നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷണന് പെരിന്തല്‍മണ്ണയില്‍ പൗര സ്വീകരണം നല്‍കും. ഈ മാസം 14 ന് വൈകീട്ട് ടൗണ്‍ ഹാളിലാണ് സ്വീകരണമൊരുക്കുന്നത്. മുന്ന് മണിക്ക് കോടതിപ്പടിയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്രയോടെ ടൗണ്‍ ഹാളിലേക്ക് ആനയിക്കും.
വിദ്യാര്‍ഥി, യുവജന രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിക്കുവാനും ദേശീയ തലത്തില്‍ യുവജന പ്രസ്ഥാനത്തിന്റെ നായകനായി പ്രവര്‍ത്തിക്കുന്നതിന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടാനും വഴിയൊരുക്കിയ കര്‍മ ഭൂമിയാണ് ശ്രീരാമകൃഷ്ണനെ സംബന്ധിച്ച് പെരിന്തല്‍മണ്ണ നഗരം. ചെറുപ്പത്തില്‍ തന്നെ സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുത്തത് വഴി പെരിന്തല്‍മണ്ണക്കും മലപ്പുറം ജില്ലക്കും വലിയ അംഗീകാരമാണ് ലഭിച്ചത്. പെരിന്തല്‍മണ്ണയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇത് ആഹ്ലാദകരമായ അനുഭവമാണ്. സ്വീകരണ പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
ബാബുരാജ്, എം എം സക്കീര്‍ ഹുസൈന്‍, ഉസ്മാര്‍ താമരത്ത്, എം എ അജയകുമാര്‍, എ വേണുഗോപാല്‍, ഹംസ പാലുര്‍, അഡ്വ. അബ്ദുല്‍ ഗഫുര്‍, നിഷി അനില്‍രാജ്, വാസു മാലാപറമ്പ്, കിഴിശ്ശേരി മുസ്തഫ, കെ സി മൊയ്തീന്‍ കുട്ടി, തെക്കത്ത് ഉസ്മാന്‍, കെ ടി പ്രേമലത പ്രസംഗിച്ചു. വി രമേശന്‍ സ്വാഗതവും കെ ടി സെയ്ദ് നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി മഞ്ഞളാംകുഴി അലി എം എല്‍ എ, പി പി വാസുദേവന്‍, സി സേതുമാധവന്‍, പി അബ്ദുല്‍ ഹമീദ് എം എല്‍ എ, എന്‍ സൂപ്പി, വി ശശികുമാര്‍, എം എ അജയകുമാര്‍, വി ബാബുരാജ് എം മുഹമ്മദ് സലീം, ഉമ്മര്‍ താമരത്ത് എന്നിവരെ തിരഞ്ഞെടുത്തു.