Connect with us

Kerala

ജിഷ വധം: പ്രതിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Published

|

Last Updated

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജിഷയുടെ വീടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ജിഷയും മഞ്ഞഷര്‍ട്ടിട്ട യുവാവും ചേര്‍ന്ന് വീട്ടിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ യുവാവിന്റെ മുഖം വ്യക്തമല്ല.

ജിഷയെ കൊലപ്പെടുത്തിയത് മഞ്ഞഷര്‍ട്ടണിഞ്ഞ ഒരു യുവാവാണെന്ന് പോലീസിന് നിരവധി പരിസരവാസികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ യുവാവിനെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. സംഭവം നടന്നതിന് സമീപത്തെ ശിവക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വളംഡിപ്പോയിലെ നാല് സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചപ്പോഴാണ് പോലീസിന് സുപ്രധാന തെളിവ് ലഭിച്ചത്. ഡിപ്പോയിലെ അഞ്ചാമതൊരു സിസിടിവിയിലെ ദൃശ്യങ്ങള്‍ കൂടി ശേഖരിക്കാനുണ്ട്. ഇതില്‍ യുവാവിന്റെ മുഖം വ്യക്തമാകുന്ന ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

---- facebook comment plugin here -----

Latest