Connect with us

Gulf

ഖത്വര്‍ ജനത സമാധാനപ്രിയര്‍

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റിലെ സമാധാനാന്തരീക്ഷം കൂടിയ രാഷ്ട്രമായി ഖത്വര്‍. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള സമാധാന സൂചിക (ജി പി ഐ)യില്‍ 34 ാം റാങ്ക് ആണ് ഖത്വറിന്. കുവൈത്ത്- 51, യു എ ഇ- 61, ഒമാന്‍- 24, സഊദി അറേബ്യ- 129, ബഹ്‌റൈന്‍ 132 എന്നിങ്ങനെയാണ് മറ്റ് ജി സി സി രാഷ്ട്രങ്ങളുടെ റാങ്ക്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സമാധാന നിലയില്‍ ഖത്വറിന് വലിയ ഇളക്കം വന്നിട്ടില്ല. രാജ്യത്തെ ഉയര്‍ന്ന സമാധാനാന്തരീക്ഷവും ശാന്തിയും ആണ് ഇഥിന് കാരണം. രാജ്യത്ത് അക്രമവും മറ്റ് പോരാട്ടങ്ങളും ഇല്ലാത്തതും പ്രധാനകാരണമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇകണോമിക്‌സ് ആന്‍ഡ് പീസ് (ഐ ഇ പി) പ്രസ്താവനയില്‍ പറഞ്ഞു. സമാധാനന്തരീക്ഷം പരിപാലിക്കുന്നതിന് 2015ല്‍ 18.2 ബില്യന്‍ ഡോളര്‍ ഖത്വര്‍ ചെലവിട്ടിട്ടുണ്ട്. 2008 മുതല്‍ക്കുള്ള ഒന്നര മടങ്ങ് അധികമാണിത്. ജി ഡി പിയുടെ ഏഴ് ശതമാനം വരുമെന്നതിനാല്‍ ലോകത്ത് 93 ാം സ്ഥാനം ആണ് ഇക്കാര്യത്തില്‍ ഖത്വറിന്. ആഭ്യന്തര സമാധാനം രാഷ്ട്രത്തിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതാണ് അക്രമം കൊണ്ടുണ്ടാകുന്ന സാമ്പത്തിക ആഘാതം പത്ത് ശതമാനം കുറക്കാനായാല്‍ 1.36 ട്രില്യന്‍ ഡോളറിന്റെ ലാഭം ഉണ്ടാക്കുന്നതാണ്. ഇത് ആഗോള ഭക്ഷണ കയറ്റുമതിയുടെ അത്രയും വരുമെന്ന് ഐ ഇ പിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ സ്റ്റീവ് കില്ലിലീ പറഞ്ഞു.

Latest