Connect with us

National

നരേന്ദ്ര ധാബോല്‍ക്കര്‍ വധം:ഒരാള്‍ അറസ്റ്റില്‍

Published

|

Last Updated

പുണെ: യുക്തിവാദിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ നരേന്ദ്ര ധാബോല്‍ക്കറുടെ വധവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. സനാതന്‍ സന്‍സ്തയുടെ സഹോദര സംഘടനയായ ഹിന്ദു ജനജാഗൃതി സമിതി പ്രവര്‍ത്തകനായ ഡോ. വീരേന്ദ്ര തവാഡേയെ ആണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. പന്‍വേലില്‍ നിന്ന് വെള്ളിയാഴ്ച രാത്രി 8.30നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പുണെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ അറിയിച്ചു.

ഏറെ വിവാദം സൃഷ്ടിച്ച നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസ് ബോംബെ ഹൈകോടതിയുടെ നിര്‍ദ്ദേശപ്രകാരം 2014ല്‍ ആണ് സി.ബി.ഐ ഏറ്റെടുത്തത്. അതിന് ശേഷം കേസിലുണ്ടാകുന്ന പ്രധാന സംഭവമാണ് അറസ്റ്റ്. വധവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരാള്‍ അറസ്റ്റിലാകുന്നത് എന്നതും ശ്രദ്ധേയമാണ്.2013ലാണ് ധബോല്‍ക്കര്‍ മുംബൈയില്‍ വെടിയേറ്റ് മരിച്ചത്.