Connect with us

Kerala

തന്റെ പദവിയുടെ കാര്യം പിന്നീടറിയിക്കാമെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: തന്റെ പദവിയുടെ കാര്യം പിന്നീട് അറിയിക്കാമെന്ന് വിഎസ് അച്യുതാനന്ദന്‍. എംഎല്‍എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് മാറിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനമടക്കമുള്ള സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേഹം മൗനം പാലിച്ചു.

എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലാണ് വിഎസിന് പുതിയ മുറി അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ 1ഡി ഫഌറ്റാണ് വിഎസിന് അനുവദിച്ചിരിക്കുന്നത്.