Connect with us

Ongoing News

സിംബാബ്‌വേയെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

Published

|

Last Updated

ഹരാരെ: ഹരാരെ: രണ്ടാം ഏകദിനത്തിലും വിജയിച്ച് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ സിംബാബ്‌വേ 34.3 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്തായി. 53 റണ്‍സെടുത്ത വുസി സിബന്ദയ്ക്ക് മാത്രമെ സിംബാബ്‌വെ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. ഏഴ് ബാറ്റ്‌സ്മാന്മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി ഛഹല്‍ മൂന്നും ശ്രാണ്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 26.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. അമ്പാട്ടി റായിഡു(41 നോട്ടൗട്ട്), കരുണ്‍ നായര്‍ (39), ലോകേഷ് രാഹുല്‍ (33) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയും ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുന്നുണ്ട്.

Latest