Connect with us

Gulf

സ്‌കൂള്‍ ഉയര്‍ന്ന ഫീസ് ഈടാക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രതിഷേധം

Published

|

Last Updated

ദോഹ: ഉയര്‍ന്ന ഫീസ് ഈടാക്കുന്ന അന്താരാഷ്ട്ര സ്‌കൂളിനെതിരെ രക്ഷിതാക്കളുടെ രോഷം. ഐന്‍ ഖാലിദിലെ അല്‍ മാഹ അക്കാദമിക്കെതിരെയാണ് ഉയര്‍ന്ന ഫീസ് വാങ്ങുന്നതില്‍ രക്ഷിതാക്കള്‍ ക്ഷുഭിതരായത്. ഉയര്‍ന്ന ഫീസിന് അനുസരിച്ചുള്ള ഗുണമേന്മയുള്ള പഠനം ഇവിടെ ലഭ്യമാക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നതായി പെനിന്‍സുല പത്രം റിപ്പോര്‍ട്ട് ചെയ്തു.
പിക്‌നിക്, സ്‌കൂളിന് പുറത്തുള്ള പരിപാടികള്‍ തുടങ്ങി ചെറിയ കാര്യങ്ങള്‍ക്ക് പോലും പണം ഈടാക്കുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അച്ചടിച്ച പുസ്തകങ്ങള്‍ക്ക് പകരം കൊണ്ടുവന്ന ഇ ബുക്കിന് വലിയ ഫീസാണ് ഈടാക്കിയത്. ഇ ബുക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില രക്ഷിതാക്കള്‍ പറയുന്നു. ജംഗിള്‍ സോണ്‍ പോലെയുള്ള അടുത്തുള്ള സ്ഥലത്തേക്ക് പോലും ഓരോ വിദ്യാര്‍ഥിക്കും 200 റിയാല്‍ ആണ് ഈടാക്കുന്നത്. ഒരിക്കല്‍ പോലും ഉപയോഗിക്കാത്ത ഇ ബുക്കിന് അയ്യായിരം റിയാലാണ് അടച്ചത്. അച്ചടിച്ച പുസ്തകം വാങ്ങുന്നതിന് ആയിരം റിയാല്‍ അധികം അടക്കേണ്ടി വന്നു. പ്രത്യേക ഷോപ്പില്‍ നിന്ന് യൂനിഫോം വാങ്ങാന്‍ നിര്‍ബന്ധിക്കുന്നു. പ്രാദേശിക വിപണിയില്‍ 200 റിയാല്‍ പോലും വേണ്ടാത്ത ഗുണമേന്മയില്ലാത്ത യൂനിഫോമിന് 840 റിയാല്‍ ആണ് ഈടാക്കിയത്. ഈ വര്‍ഷം ട്യൂഷന്‍ ഫീസിന് അമ്പതിനായിരം റിയാലിലേറെ അടക്കേണ്ടിവന്നു. വിദ്യാഭ്യാസത്തേക്കാള്‍ ഉപരി ആഡംബര ട്രിപ്പിലും മറ്റ് ആവശ്യമില്ലാത്ത പരിപാടികളിലുമാണ് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നത്. വൗച്ചറില്‍ കാണിച്ചതില്‍ നിന്ന് വ്യത്യസ്ത ഫീസാണ് ഈടാക്കുന്നതെന്ന് ഖത്വരി രക്ഷിതാവ് പറഞ്ഞു.

---- facebook comment plugin here -----

Latest