Connect with us

Kerala

ഇറച്ചിക്കോഴി വില കുത്തനെ കൂടി

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കിലോക്ക് 210 രൂപ വരെയാണ് വില. തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴി വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയരുന്നത്. കിലോക്ക് നൂറിനും നൂറ്റിയിരുപതിനും രൂപക്ക് കിട്ടിയിരുന്ന കോഴിക്കാണ് ഇരുന്നൂറ്റി പത്ത് രൂപയായി വര്‍ധിച്ചത്. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും വന്‍കിട ഹാച്ചറികളുടെ ഗൂഢാലോചനയാണ് കോഴി വില ഉയരാനിടയാക്കിയത്. കേരളത്തിലെ കോഴി കര്‍ഷകര്‍ക്ക് വേണ്ടത്ര കോഴി കുഞ്ഞുങ്ങളെ സമയത്തിന് നല്‍കാന്‍ ഇവര്‍ തയ്യാറാകാത്തത് ഉത്പാദനം കുറയാന്‍ കാരണമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഉപയോഗത്തിന് ആവശ്യമായ ഇറച്ചിക്കോഴി ഉത്പാദിപ്പിക്കാന്‍ മാസം രണ്ട് കോടി കുഞ്ഞുങ്ങളെയെങ്കിലും വിരിയിച്ചെടുക്കണം. എന്നാല്‍ കേരളത്തില്‍ ആകെ രണ്ട് ലക്ഷം കോഴി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനുള്ള സൗകര്യമാത്രമാണുള്ളത്. അത് കൊണ്ട് തന്നെ കേരളത്തിലെ ഉത്പാദനം നിയന്ത്രിക്കാനും അന്യസംസ്ഥാനത്തെ ഹാച്ചറികള്‍ക്ക് കഴിയും. ട്രോളിംഗ് നിരോധനം വന്നതോടെ മത്സ്യത്തിന്റെ ലഭ്യത കുറവിനെ മറയാക്കി അന്യ സംസ്ഥാന കോഴിലോബികള്‍ കൃതിമ ക്ഷാമമുണ്ടാക്കിയിരിക്കുകയാണെന്നാണ് സംസ്ഥാനത്തെ വ്യാപാരികള്‍ പറയുന്നത്.

Latest