Connect with us

National

ഫാക്ടിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നീതി ആയോഗ് ശിപാര്‍ശ നല്‍കി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഫാക്ടിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നീതി ആയോഗ് പ്രധാനമന്ത്രിയുടെ ഓഫീസിന് ശിപാര്‍ശ നല്‍കി. ഫാക്ടിലെ കേന്ദ്രസര്‍ക്കാരിന്റെ ഓഹരി 49 ശതമാനം ആക്കാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനാഗരിയയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് വിവാദമായ ശുപാര്‍ശ നല്‍കിയത്. എയര്‍ ഇന്ത്യള്‍പ്പെടെ 22 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നഷ്ടത്തില്‍ തുടരുന്ന 76 പൊതുമേഖല സ്ഥാപനങ്ങളില്‍ 26 എണ്ണം അടച്ചുപൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.

Latest