Connect with us

Kerala

അഞ്ച് ക്യാമറകളും ഓഫ് ചെയ്ത നിലയില്‍; കൊല്ലം കലക്ട്രേറ്റില്‍ സുരക്ഷാ വീഴ്ച്ച

Published

|

Last Updated

കൊല്ലം: കൊല്ലം കലക്ട്രേറ്റ് പരിസരത്തുണ്ടായ സ്‌ഫോടനം ആസൂത്രിതമെന്ന് സൂചന. സ്‌ഫോടനമുണ്ടായ സമയത്ത് കലക്ട്രേറ്റിലെ മുഴുവന്‍ ക്യാമറകളുടേയും റെക്കോര്‍ഡിംഗ് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തി. ഇതാണ് സ്‌ഫോടനം ആസൂത്രിതമാണോയെന്ന് സംശയിക്കാന്‍ കാരണം. ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതിനാല്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചില്ല.

കലക്ട്രേറ്റിനുള്ളിലെ സിജെഎം കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിലാണ് സ്‌ഫോടനമുണ്ടായത്. ടൈമര്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസിന് താഴെയിട്ടിരുന്ന കെഎല്‍ 1 ജി 603 നമ്പര്‍ ജീപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. ലേബര്‍ കമ്മീണറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് ഈ ജീപ്പ്.

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോടതി പരിസരത്ത് നിന്ന് ബാറ്ററിയും വെടിമരുന്നും സ്റ്റീല്‍ ചീളുകളും ബോംബ് സൂക്ഷിച്ച ബാഗും പോലീസ് കണ്ടെത്തി. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍സിഫ് കോടതിയില്‍ കേസിന്റെ ആവശ്യത്തിനു വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നീരൊഴുക്കില്‍ സാബുവിനാണ് പരിക്കേറ്റത്.

Latest