Connect with us

National

തക്കാളിയുടെ വിലക്കയറ്റം സാധാരണ പ്രതിഭാസമെന്ന് കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തക്കാളിക്കും ഉരുളക്കിഴങ്ങിനും വില കൂടുന്നത് സാധാരണ പ്രതിഭാസമാണെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍. എല്ലാ കാലത്തും ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ വിലക്കയറ്റം പതിവാണ്. ഇത് താല്‍കാലികമാണെന്നും പാസ്വാന്‍ പറഞ്ഞു.

രാജ്യത്ത് തക്കാളിയുടെ വില കുതിച്ചു കയറുകയാണ്. ചില്ലറവിപണിയില്‍ കിലോക്ക് 80 രൂപയാണ് ശരാശരി വില. കാലംതെറ്റി പെയ്ത മഴയും കൊടുംചൂടും വിളനാശമുണ്ടാക്കിയാണ് വിലക്കയറ്റത്തിന് കാരണം.

Latest