Connect with us

Gulf

പാക് ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പഠന സഹായിയായി റോട്ട

Published

|

Last Updated

റോട്ടയുടെ പഠനരീതി സംബന്ധിച്ചുള്ള ശില്‍പ്പശാല

ദോഹ: സാങ്കേതികവിദ്യയുടെ ലോകം സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന പാക്കിസ്ഥാന്‍ ഉള്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് നൂതന സാങ്കിതിക വിദ്യ ഉപയോഗിച്ചുള്ള പഠന രീതിയുമായി ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ റീച്ച് ഔട്ട് ഏഷ്യ (റോട്ട). കോമണ്‍ വെല്‍ത്ത് ഓഫ് ലേണിംഗുമായി (സി ഒ എല്‍) സഹകരിച്ചാണ് പാക്കിസ്ഥാനിലെ സ്വാത്ത് മേഖലയിലാണ് മൊബൈല്‍ ലേണിംഗ് സേവനം നടപ്പിലാക്കുന്നത്.
ഇലക്‌ട്രോണിക് ലേണിംഗ് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യമാണ് വിദ്യാര്‍ഥികള്‍ക്ക് റോട്ട ഒരുക്കുന്നത്. സി ഒ എല്‍ രൂകകല്പന ചെയ്ത ആപ്റ്റസ് സിസ്റ്റം ഉപയോഗിച്ചാണിതു സാധ്യമാക്കുന്നത്. ചാര്‍ജ് ചെയ്യാവുന്ന ടാബ്‌ലറ്റുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇലക്‌ട്രോണിക് പഠന സാമഗ്രകള്‍ ലഭ്യമാക്കുന്നു. ലോക്കല്‍ സര്‍വര്‍ ഉപോയോഗിള്ള സംവിധാനമായതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല. പദ്ധതി ആരംഭിച്ചതനു ശേഷം എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഏകീകൃത പഠന സൗകര്യം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്. ലളിതമായ പഠന രീതിയാണ് അവതരിപ്പിക്കുന്നതത്. ഡ്രില്ലുകള്‍, പ്രാക്ടിക്കല്‍, ട്യൂട്ടോറിയല്‍, പ്രോബ്ലം സോള്‍വിംഗ് തുടങ്ങിയവക്ക് അവസരം സൃഷ്ടിക്കുന്നു.
പദ്ധതി നടപ്പിലാക്കിയ ശേഷം അധ്യാപകരിലും വിദ്യാര്‍ഥികളിലും നടത്തിയ പരിശോധനയില്‍ വളരെ മെച്ചപ്പെട്ട റിസല്‍ട്ടാണ് കണ്ടതെന്ന് കാനഡയിലെ അതാബസ്‌ക യൂനിവേഴ്‌സിറ്റി റിസര്‍ച്ചര്‍ ഡോ. മുഹമ്മദ് അലി പറഞ്ഞു. അധ്യാപന രീതികളിലും മാറ്റം വന്നു. കുട്ടികളിലും അധ്യാപകരിലും നവീകരണം സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വളര്‍ച്ചയെക്കുറിച്ചും പുതിയ പഠന രീതികളെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തൂന്നതിനൊപ്പം അവരുടെ പഠനം പുതിയ മാധ്യമത്തിലേക്കു മാറ്റുന്നതു വഴി നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുവെന്നും റോട്ട പ്രതിനിധികള്‍ പറയുന്നു.

Latest