Connect with us

Gulf

തെണ്ണൂറാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി സൗദി വനിത അത്ഭുതമായി

Published

|

Last Updated

ഖമീസ് മുഷൈത്ത്: 90 വയസ്സു കഴിഞ്ഞ സൗദി വനിത വിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കിയ വാര്‍ത്ത അറബ് സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളരെ അഭിമാന പൂര്‍വ്വം ഷെയര്‍ ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

അനാ നാസിര്‍ ശംറാനി എന്ന സ്വദേശി വനിതക്കാണു ഈ സൗഭാഗ്യം ലഭിച്ചത്.എഴുതാനോ വായിക്കാനോ അറിയാത്ത അനാ ശംറാനിയെ ഖുര്‍ആന്‍ മന:പാഠമാക്കുന്നതിനു സഹായിയായുണ്ടായിരുന്നത് മരിച്ച് പോയ തന്റെ മകന്‍ അബ്ദുസലാം ആയിരുന്നു. 12 വര്‍ഷമാണു ഈ നേട്ടം കൈവരിക്കാന്‍ അനാ ശംറാനിക്ക് വേണ്ടി വന്നത്. 12 വര്‍ഷത്തിനിടെ ഒരു ദിവസം പോലും ഖുര്‍ആന്‍ ക്ലാസുകള്‍ നഷ്ടപ്പെടുത്തിയിട്ടില്ലായിരുന്നു.

വാര്‍ദ്ധക്യത്തിലും വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയതിനു ആദരവായി കഴിഞ്ഞ ദിവസം പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനം അന ശംറാനിക്ക് 2016 മോഡല്‍ കാറും 10000 റിയാലിന്റെ ചെക്കും സമ്മാനമായി നല്‍കിയിരുന്നു.