Connect with us

National

എയര്‍ കേരള പ്രതീക്ഷയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: തദ്ദേശ വ്യോമയാന രംഗത്ത് മാറ്റത്തിന് വഴിയൊരുക്കുന്ന കേന്ദ്ര വ്യോമയാന നയത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വ്യോമയാന രംഗത്ത് ആഭ്യന്തര മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യോമയാന നയത്തില്‍ സമഗ്രമായ മാറ്റം വരുത്തി പുതിയ നയം രൂപവത്കരിച്ചത്. ഇത് നടപ്പില്‍വരുന്നതോടെ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയര്‍കേരള പദ്ധതിക്കുള്ള തടസ്സങ്ങള്‍ നീങ്ങിയേക്കും. രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്നതിന് 20 വിമാനങ്ങളും അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും വേണമെന്ന നിബന്ധനയാണ് എയര്‍ കേരളക്ക് തടസ്സമായിരുന്നത്. ഈ നിബന്ധനയിലെ ഇളവാണ് എയര്‍ കേരളക്ക് അനുകൂലമാകുക. പുതിയ നയപ്രകാരം ആഭ്യന്തര സര്‍വീസിന്റെ തോത് അനുസരിച്ചുള്ള ഡൊമസ്റ്റിക് ഫ്‌ളൈയിംഗ് ക്രെഡിറ്റ് സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനം.